'ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി'; വാദിച്ച് കങ്കണ; ട്രോള്‍

INDIA-ARTS-CINEMA-BOLLYWOOD
SHARE

വീണ്ടും വിവാദ പ്രസ്താവനയുമായി ബോളിവുഡ് താരവും ബിജെപിയുടെ ലോക്സഭ സ്ഥാനാര്‍ഥിയുമായ കങ്കണ റണാവത്ത്. ജവഹര്‍ലാല്‍ നെഹ്റു ആയിരുന്നില്ല ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്നാണ് കങ്കണയുടെ വാക്കുകള്‍. സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് ടെലിവഷന്‍ ചാനലിന്റെ പരിപാടിയില്‍ സംസാരിക്കവെ കങ്കണ പറഞ്ഞു. 

ഒരുകാര്യം ഞാന്‍ വ്യക്തമാക്കാം. നമുക്ക് സ്വാതന്ത്ര്യം ലഭിച്ച സമയം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി? കങ്കണ ചോദിച്ചു. ഈ സമയം ഇടപെടാന്‍ അവതാരക ശ്രമിച്ചെങ്കിലും കങ്കണ അവസരം നല്‍കിയില്ല. ഇതില്‍ ആദ്യം വ്യക്തത തരു, അദ്ദേഹം എവിടെ പോയി? കങ്കണ ചോദ്യം ആവര്‍ത്തിച്ചു. 

സുഭാഷ് ചന്ദ്രബോസാണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന കങ്കണയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കും തിരികൊളുത്തി. 'ഏത് സര്‍വകലാശാലയില്‍ നിന്നാണ് കങ്കണ പഠിച്ചത്? മാണ്ഡിയിലെ വോട്ടര്‍മാര്‍ അവരുടെ സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കും എന്നാണ് കരുതുന്നത് എന്നാണ് കങ്കണയെ ട്രോളി മറ്റൊരാള്‍ കുറിച്ചത്. 

Subash Chandra Bose was the first prime minister of india, says Kangana

MORE IN INDIA
SHOW MORE