'കുടുംബപ്പേരില്‍ രാഷ്ട്രീയത്തിലെത്താം, വിജയിക്കാന്‍ ജനപിന്തുണ വേണം'

dmk
SHARE

കുടുംബത്തിന്‍റെ സഹായത്തോടെ രാഷ്ട്രീയത്തിൽ വരാമെങ്കിലും തുടർച്ചയായി വിജയിക്കാൻ ജനങ്ങൾ തീരുമാനിക്കണമെന്ന് കനിമൊഴി എം.പി. ഡിഎംകെ കുടുംബ പാർട്ടിയെന്ന പ്രധാനമന്ത്രിയുടെ വിമർശനത്തിനാണ് മറുപടി. മറ്റ് പാർട്ടികൾ ഇലക്ട്രൽ ബോണ്ട് സ്വീകരിച്ചിട്ടുണ്ടെങ്കിലും, കേസിലൂടെ കമ്പനികളെ ഭീഷണിപ്പെടുത്തിയാണ് ബിജെപി പണം സമാഹരിച്ചതെന്നും കനിമൊഴി മനോരമ ന്യൂസിനോട് പറഞ്ഞു. 

തൂത്തുക്കുടിയിലെ സിറ്റിംങ് എം.പിയും ഡിഎംകെ സ്ഥാനാർത്ഥിയുമായ കനിമൊഴിയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ നിശിദ്ധ വിമർശനം ഉയർത്തുന്നത്. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതിൻ്റെ ഭാഗമാണ് കെജ്രിവാളിന്റെ അറസ്റ്റ്. 2ജി സ്പെക്ട്രം കേസ് വീണ്ടും ഉയർന്നുവന്നത് സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായാണ്. പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു നിൽക്കുന്നവർ മാത്രമെ ബിജെപിയിലേക്ക് ചായാതെ ഇന്ത്യ മുന്നണിയിൽ തുടരു. പാർലമെൻറിൽ ഇലക്ട്രൽ ബോണ്ട് അവതരിപ്പിച്ചത് ബിജെപിയാണ്. 

രാഹുൽ ഗാന്ധിയുടെ ഭാരത ജോഡോ യാത്രയിലൂടെ തങ്ങളെ കേൾക്കാൻ ഒരാളുണ്ടെന്ന് ജനങ്ങൾക്ക് ബോധ്യമായി. പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയല്ല തിരഞ്ഞെടുപ്പ് വിജയിക്കുകയാണ് നിലവിലെ ലക്ഷ്യമെന്നും കനിമൊഴി പറഞ്ഞു. 

kanimozhi reaction

MORE IN INDIA
SHOW MORE