സ്ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്ത് മടങ്ങവേ എൻ.ഐ.എ സംഘത്തിനുനേരെ ആക്രമണം

bengal
SHARE

ബംഗാളിൽ എൻ.ഐ.എ സംഘത്തിനുനേരെ ആക്രമണം. ഈസ്റ്റ് മിഡ്നാപൂരിൽ സ്ഫോടനക്കേസ് പ്രതികളെ അറസ്റ്റ് ചെയ്ത് മടങ്ങുംവഴിയാണ് ആക്രമണമുണ്ടായത്. ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റു. തൃണമൂൽ ബന്ധമുള്ള ആൾക്കൂട്ടമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ബിജെപിയെ സഹായിക്കാൻ എൻഐഎയെ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആരോപിച്ചു. 

2022ൽ മൂന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ രണ്ട് പ്രതികളെ പുലർച്ചെ കസ്റ്റഡിയിലെടുത്ത് മടങ്ങുംവഴിയാണ് എൻഐഎ സംഘത്തിന്‍റെ വാഹനവ്യൂഹം ആൾക്കൂട്ടം തടയുന്നത്. സ്ത്രീകളടക്കം നൂറോളം വരുന്ന ആൾക്കൂട്ടം വാഹനം വഴിയിൽ തടഞ്ഞിട്ട് കല്ലെറിഞ്ഞു. ഈസ്റ്റ് മിഡ്നാപൂരിലെ ഭൂപതിനഗറിൽനിന്ന് കൊൽക്കത്തയിലേക്ക് മടങ്ങും വഴിയായിരുന്നു ആക്രമണം. 

ഒരു ഉദ്യോഗസ്ഥന് പരുക്കേറ്റതായി എൻഐഎ. മണിക്കൂറുകൾ വഴിയിൽക്കിടന്ന എൻഐഎ സംഘത്തിന് മടങ്ങാനായത് കേന്ദ്രസേന എത്തിയതിനുശേഷം മാത്രം. പൊലീസ് അനുമതിയോടെയാണോ എൻഐഎ എത്തിയതെന്ന് ചോദ്യങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നു. എന്തിനാണ് പുലർച്ചെ വീടുകൾ റെയ്ഡ് ചെയ്യാൻ പോകുന്നത്. ബിജെപിയെ സഹായിക്കുകയാണ് എൻഐഎ എന്നും മമത. തൃണമൂൽ കോൺഗ്രസും ഒത്താശ ചെയ്യുന്ന ബംഗാൾ പൊലീസും ക്രിമിനലുകളാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ജനുവരിയിൽ സന്ദേശ്ഖാലിയിൽ ഇഡിയുടെ സംഘത്തെയും ആൾക്കൂട്ടം ആക്രമിച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ റെയ്ഡിന് എത്തിയപ്പോഴായിരുന്നു ഈ ആക്രമണം. പിന്നീട് ഷാജഹാൻ ഷെയ്ഖ് അറസ്റ്റിലായി. 

Attack on NIA team in Bengal

MORE IN INDIA
SHOW MORE