കുരങ്ങില്‍ നിന്നും പിഞ്ചുകുഞ്ഞിനെ രക്ഷിച്ച് 13കാരി; രക്ഷയായത് അലക്​സ

monkey
An angry-looking rhesus macaque in India. Image via Wikimedia Commons.
SHARE

വിനോദോപാദിയായും വിവരങ്ങള്‍ അറിയാനുമുള്ള സാങ്കേതിക ഉപകരണം എന്ന നിലയിലാണ് അലക്സ പ്രശസ്തി നേടിയത്. ശബ്ദത്തിലൂടെയുള്ള കമാന്‍ഡിലൂടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം ഒരു വയസുകാരിയേയും 13കാരിയേയും രക്ഷിച്ച വാര്‍ത്തയാണ് ഒരേ സമയം കൗതുകവും ആശ്വസവുമാവുന്നത്. ഉത്തര്‍ പ്രദേശില്‍ കുരങ്ങന്‍റെ ആക്രമണത്തില്‍ നിന്നും തന്നേയും ഒരു വയസുകാരിയായ അനന്തിരവളേയും രക്ഷിക്കാന്‍ 13കാരിയായ നികിതക്ക് തുണയായത് അലക്സയായിരുന്നു. 

മൗവിലെ ആവാസ് വികാസ് കോളനിയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നത്. വീടിന്‍റെ ഒന്നാം നിലയില്‍ അടുക്കളക്ക് സമീപം ഒരു വയസുള്ള സഹോദരിയുടെ മകളുമായി കളിക്കുകയായിരുന്നു നികിത. ഈ സമയത്താണ് അടുക്കളയിലേക്ക് ഒരു കുരങ്ങന്‍ കയറി വന്നത്. മറ്റൊരു മുറിയിലായിരുന്ന കുടുംബാംഗങ്ങള്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അടുക്കളയിലെ പാത്രങ്ങള്‍ വലിച്ചെറിയാന്‍ തുടങ്ങിയ കുരങ്ങന്‍ പെണ്‍കുട്ടികളെ ആക്രമിക്കാനും ശ്രമിച്ചു. ഭയപ്പെട്ട കുഞ്ഞ് കരയാന്‍ തുടങ്ങി. ഫ്രി‍ഡ്ജിന് മുകളില്‍ വച്ചിരുന്ന അലക്സയെ കണ്ടതോടെ നായ കുരയ്ക്കുന്ന ശബ്ദമുണ്ടാക്കാന്‍ നികിത പറഞ്ഞു. കുരയ്ക്കുന്ന ശബ്ദം വന്നതോടെ ഭയപ്പെട്ട കുരങ്ങ് പിന്‍വാങ്ങുകയായിരുന്നു. അവസരോചിതമായ ഇടപെടലിലൂടെ പിഞ്ചുകുഞ്ഞിന്‍റേയും തന്‍റേയും രക്ഷ ഉറപ്പാക്കിയ നികിതയെ അഭിനന്ദിക്കുകയാണ് സോഷ്യല്‍ ലോകം.

Alexa saved a 1-year-old girl and a 13-year-old girl

MORE IN INDIA
SHOW MORE