പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

റോഡിലൂടെ നടന്ന് പോവുകയായിരുന്ന കുട്ടിയെ ആക്രമിക്കാന്‍ വേണ്ടി പാഞ്ഞടുത്ത് തെരുവുനായ്ക്കള്‍. തെരുവുനായ ആക്രമണത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. തക്ക സമയത്ത് മുതിര്‍ന്നവരില്‍‌ ഒരാള്‍ ഓടി എത്തിയതിനെ തുടര്‍ന്നാണ് കുട്ടി രക്ഷപെട്ടത്. 

രണ്ട് കുട്ടികള്‍ റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം. ഇതില്‍ ഒരു കൂട്ടിക്ക് നേരെ ആദ്യം രണ്ട് തെരുവുനായ്ക്കള്‍ പാഞ്ഞടുക്കുന്നു. പിന്നാലെ റോഡിലുണ്ടായിരുന്ന കൂടുതല്‍ തെരുവുനായ്ക്കള്‍ കുട്ടിയെ വളഞ്ഞ് എത്തുന്നു. ഈ സമയം മുതിര്‍ന്നവര്‍ പെട്ടെന്ന് ഓടിയെത്തിയാണ് തെരുവുനായ്ക്കളെ ഓടിച്ചത്. തലനാരിഴയ്ക്കാണ് വലിയ അപകടത്തില്‍ നിന്ന് കുട്ടി രക്ഷപെട്ടത്. 

ഫെബ്രുവരി ആദ്യവാരത്തിലേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങളാണ്  ട്വിറ്ററില്‍ സുഖി ബ്രാര്‍ എന്നയാള്‍ പങ്കുവെച്ചത്. പഞ്ചാബിലെ ബത്തിന്‍ഡയിലാണ് സംഭവം. വിഡിയോ വൈറലായതിന് പിന്നാലെ തെരുവുനായ ശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതികള്‍ ഇവിടെ ശക്തമായി. 

Stray Dog attacking a child