ക്ലാസ് ആന്‍ഡ് മാസ് ടച്ചുള്ള മുംബൈയിലെ സ്പെഷല്‍ നോമ്പുതുറ

mumbai
SHARE

മുംബൈയിലെ സ്പെഷല്‍ നോമ്പുതുറ വിഭവങ്ങള്‍ക്ക് ഒരു ക്ലാസ് ആന്‍ഡ് മാസ് ടച്ചുണ്ട്. സ്ട്രീറ്റ് ഫുഡിന് പേരുകേട്ട മുംബൈയില്‍ ഈ വിഭവങ്ങള്‍ ആസ്വദിക്കാന്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

തിരക്കേറിയ തെരുവുകളിലൂടെ നടന്ന് സ്ട്രീറ്റ് ഫുഡ് ആസ്വദിക്കുന്നത് ഒരു പ്രത്യേക വൈബ് തന്നെയാണ്. മിനാര മസ്‌ജിദ് പരിസരത്ത് എത്തിയാല്‍ ഏത് ഭക്ഷണം കഴിക്കണം എന്ന ആശയക്കുഴപ്പം മാത്രമേ ഉണ്ടാകൂ. അത്രത്തോളമുണ്ട് വിഭവങ്ങള്‍. രുചിയുടെ പെരുമ കേട്ടറിഞ്ഞ് എത്തുന്നവരാണ് അധികവും. 

മാവാ സാന്‍ഡല്‍, കുലാഡ് പിസ, പൊട്ടറ്റോ സ്പ്രിംഗ് റോള്‍, കോക്കനട്ട് മലായ് തുടങ്ങി പുതുമയും പഴമയും ചേര്‍ന്ന ഭക്ഷ്യവിഭവങ്ങളുടെ നീണ്ട നിര.മുഗളായി, തന്തൂരി വിഭവങ്ങള്‍ക്കായി ഒരു പ്രത്യേക ഏരിയ കാണാം. മലയാളി ഹോട്ടലുകളില്‍ തയാറാക്കുന്ന എണ്ണംപറഞ്ഞ ചില സ്ട്രീറ്റ് ഫുഡ് ഐറ്റങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. വര്‍ഷങ്ങളായി മുംബൈയുടെ തനത് രുചിയുടെ ഭാഗമാണിവ.

നോമ്പുതുറ കഴിഞ്ഞാല്‍ പുലര്‍ച്ച വരെ ഈ തെരുവിന് ഉറക്കമില്ല. ചിലപ്പോളെല്ലാം സെലിബ്രിറ്റികള്‍ ഇവിടെയെത്തും. ഭക്ഷണത്തോടൊപ്പം സൗഹൃദവും പങ്കുവയ്ക്കുന്ന കൂട്ടായ്മയുടെ ഇടം കൂടിയായി ഇവിടം മാറുന്നു.

MORE IN INDIA
SHOW MORE