ദാനധര്‍മ്മങ്ങളുടെ പുണ്യ റമസാന്‍; ആവശ്യക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന് ബെംഗളുരു മലയാളികളും

ramadan-charity (1)
SHARE

റമസാന്‍ അവസാന പത്തിലേക്കു കടന്നതോടെ വ്രതത്തിനൊപ്പം ദാനധര്‍മ്മങ്ങള്‍ക്കും പ്രാധാന്യം നല്‍കി വിശ്വാസികള്‍. സംഘനടകളുടെ നേതൃത്വത്തിലും ഒറ്റയ്ക്കായും പാവപ്പെട്ടവര്‍ക്ക് ഭക്ഷ്യധാന്യങ്ങളും അവശ്യവസ്തുക്കളുമെത്തിച്ച് ആശ്വാസം പകരുകയാണ് ബെംഗളുരു മലയാളികളും.

വിശ്വാസിയെ സംബന്ധിച്ച്  റമസാനിലെ അവസാന പത്തുദിനങ്ങള്‍ ഏറ്റവും ശ്രേഷ്ഠമാണ്. നരകമോചന പ്രാര്‍ഥനകളില്‍ മുഴുകുന്ന ദിനങ്ങള്‍. ഒപ്പം സഹജീവികള്‍ക്കു കൈത്താങ്ങാവാനും സമയം കണ്ടെത്തുന്നു. ബെംഗളുരു നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തി ഇവിടെ ജീവിതമാക്കിയ മലയാളികളും ദാനധര്‍മ്മങ്ങളുമായി സജീവമാണ്. 

മലയാളി സംഘടനകളില്‍ ഏറ്റവും പഴക്കമുള്ള മലബാര്‍ മുസ്‍ലിം അസോസിയേഷന്‍ നഗരത്തിലെ ഓരേ മേഖലകളായി തിരിച്ചാണു റിലീസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അരിയും പലവ്യഞ്ജനവുമടക്കം ഒരു കുടുംബത്തിന് ഒരുമാസം കഴിയാനുള്ള ഭക്ഷണ സാധനങ്ങളാണു കിറ്റിലുള്ളത്. പാവപ്പെട്ടവര്‍ക്കു വീട് നിര്‍മിച്ചു നല്‍കുന്നതടക്കമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും എം.എം.എയുടേതായി ബെംഗളുരുവില്‍ നടന്നുവരുന്നുണ്ട്. 

MORE IN INDIA
SHOW MORE