മനസും വയറും ഒരു പോലെ നിറക്കുന്ന ഡൽഹി ജുമാമസ്ജിദിലെ നോമ്പുതുറ

delhi-jumamasjid
SHARE

ഡൽഹി ജുമാമസ്ജിദിലെ നോമ്പ് കാല വൈകുന്നേരം അത് മനസും വയറും ഒരു പോലെ നിറക്കും. വേർതിരിവുകളില്ലാതെ സമത്വ സുന്ദരമായ ഒത്തുചേരൽ അതാണ് ജുമാ മസ്ജിദിലെ നോമ്പുതുറക്കലിനെ മനോഹരമാക്കുന്നത്.

സൂര്യന്‍ അസ്തമിച്ചാല്‍ നോമ്പ് തുറയുടെ സമയമായി, ഈത്തപ്പഴമോ കാരക്കയോ കൊണ്ട് നോമ്പ് തുറന്നാൽ സുന്നത്ത് എന്നാണ്. അത് എല്ലാവരിലേക്കും എത്തിക്കാനുള്ള തിരക്കിലായിരിക്കും.  ഉണ്ടാക്കിയതോ വാങ്ങിച്ചതോ ആയ ഭക്ഷണം നിരത്തി, നോമ്പ് രീതികൾ അറിയാത്തവർക്ക് അറിയുന്നവർ പറഞ്ഞു നൽകി. ഭക്ഷണം ഇല്ലാത്തവർക്ക് ഉള്ളവർ നൽകി, സ്നേഹം പങ്ക് വച്ച് കാത്തിരിപ്പ്. 

ഒരിക്കൽ എത്തിയവർ വീണ്ടും വീണ്ടും ഇവിടെയെത്തും.  മനസ്സിനും ശരീരത്തിനും ഈ നോമ്പുതുറ നൽകുന്ന അനുഭവം വാക്കുകൾക്കതീതമാണ്. 

MORE IN INDIA
SHOW MORE