‘ത്രികോണപ്രണയം പകയായി’; യുവതിയെയും സുഹൃത്തിനെയും കൊന്ന് യുവാവ് ജീവനൊടുക്കി

gun-shot-pak
SHARE

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെയും സുഹൃത്തിനെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഇന്‍ഡോറിലെ ക്ഷേത്രത്തിനുള്ളില്‍ വെച്ചാണ് കൊലപാതകവും ആത്മഹത്യയും നടന്നത്. സംഭവത്തില്‍ സ്നേഹ ജട്ട്, ഇവരുടെ ബന്ധുവും സുഹൃത്തുമായ ദീപക് ജട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ സുഹൃത്ത് അഭിഷേക് സ്വയം നിറയൊഴിക്കുകയായിരുന്നു. 

സ്നേഹയും ദീപകും ഒരേ കോളജിലാണ് പഠിക്കുന്നത്. രാവിലെ കോളജിലേക്ക് പോയ ഇരുവരും അഭിഷേകിന്‍റെ ആവശ്യ പ്രകാരം അമ്പലത്തിലെത്തി. സംസാരിക്കാം എന്ന് പറഞ്ഞാണ് ഇരുവരെയും അഭിഷേക് വിളിച്ചു വരുത്തിയത്. മൂവരും അമ്പലത്തില്‍ കയറി പ്രാര്‍ഥിക്കുകയും ചെയ്തു. പിന്നാലെ അഭിഷേക് കയ്യില്‍ കരുതിയ തോക്ക് എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. ഇരുവരുടെയും തലയ്ക്കാണ് വെടിയേറ്റത്. അമ്പലത്തില്‍ നിന്ന് ഇറങ്ങിയോടിയ അഭിഷേക് പാര്‍ക്കിങിനോട് ചേര്‍ന്നുള്ള സ്ഥലത്തെത്തി സ്വയം നിറയൊഴിച്ചു. 

ത്രികോണ പ്രണയവും പ്രണയ പകയുമാകാം ദാരുണമായ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പൊലീസിന്‍റെ നിഗമനം.

MORE IN INDIA
SHOW MORE