മദ്യനയത്തില്‍ അഴിമതിയുണ്ടെങ്കില്‍ ഗുണഭോക്താവ് ബിജെപിയെന്ന് ആം ആദ്മി പാര്‍ട്ടി

aap
SHARE

മദ്യനയത്തില്‍ അഴിമതിയുണ്ടെങ്കില്‍ ഗുണഭോക്താവ് ബിജെപിയെന്ന് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്. കേസിലെ പ്രതിയുടെ പിതാവ് മഗുന്ത റെഡ്ഡി എന്‍ഡിഎ സ്ഥാനാര്‍ഥിയായത് ഈ ബന്ധത്തിന് തെളിവാണെന്ന് ആപ് നേതാവ് ആരോപിച്ചു. അതിനിടെ, ബിജെപിയില്‍ ചേരാന്‍ നിര്‍ബന്ധിച്ചുവെന്ന പരാമര്‍ശത്തില്‍ അതിഷിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചു.

മദ്യനയ അഴിമതിയിലെ മാപ്പുസാക്ഷിയായ രാഘവ് മഗുന്തയെയും പിതാവും ടിഡിപി സ്ഥാനാര്‍ഥിയുമായ മഗുന്ത റെഡ്ഡിയെയും ഉയര്‍ത്തിക്കാട്ടിയാണ് സഞ്ജയ് സിങ് ബിജെപിക്കെതിരെ തിരിഞ്ഞത്. ഇരുവരും കേജ്‍രിവാളിനെതിരെ മൊഴി നല്‍കിയത് ബിജെപിക്കായെന്ന് ആരോപണം. 

വിഡ്ഡികളുടെ സ്വര്‍ഗത്തിലാണോ സഞ്ജയ് സിങ്ങെന്ന് ബിജെപിയുടെ മറുപടി. ആരോപണം തെളിയിച്ചില്ലെങ്കില്‍ നിയമനടപടിയുണ്ടാവും. ബിജെപിയില്‍  ചേരാന്‍ ഭീഷണി ഉണ്ടായെന്ന ഡല്‍ഹി മന്ത്രി അതിഷിയുടെ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസയച്ചു. ബിജെപിയുടെ പരാതിയില്‍ ഒരുദിവസത്തിനകം തെളിവുകള്‍ സഹിതം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഉടന്‍ ജയിലിന് പുറത്തുവച്ച് കാണാമെന്ന് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തിഹാര്‍ ജയിലില്‍നിന്ന് വീണ്ടും കത്തെഴുതി. അതിനിടെ, കേജ്‌രിവാളിന്‍റെ ഫോട്ടോ ഭഗത് സിങ്ങിനും അംബേദ്‌ക്കര്‍ക്കുമൊപ്പം ആം ആദ്മി പാര്‍ട്ടി പ്രചരിപ്പിക്കുന്നതില്‍ വിയോജിപ്പുമായി ഭഗത് സിങ്ങിന്‍റെ കൊച്ചുമകന്‍ യദ്‌വീന്ദര്‍ സാന്ധു രംഗത്തുവന്നു.

MORE IN INDIA
SHOW MORE