പതഞ്ജലിക്കെതിരെ കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നത് ആശ്ചര്യമെന്ന് സുപ്രീംകോടതി

Baba-Ramdev
SHARE

ബാബാ രാംദേവിന്‍റെ  പതഞ്ജലിയുടെ ആത്മര്‍ഥയില്ലാത്ത മാപ്പപേക്ഷ  കേള്‍ക്കേണ്ടെന്ന് സുപ്രീംകോടതി.  കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് ഹാജരായ  ബാബാ രാംദേവ് കൈകൂപ്പി  ഖേദം പ്രകടിപ്പിക്കാമെന്ന് അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല.  പതഞ്ജലിക്കെതിരെ നടപടി എടുക്കാതെ കേന്ദ്രസർക്കാർ കണ്ണടയ്ക്കുന്നത് ആശ്ചര്യമാണെന്നും ജസ്റ്റീസ് ഹിമ കോലി സുപ്രീംകോടതി വിമര്‍ശിച്ചു.

പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ ക്കേസിൽ പതഞ്ജലിക്ക് പുറമേ കേന്ദ്രസർക്കാരിനെയും ഉത്തരഖണ്ഡ് സർക്കാരിനെയും സുപ്രീംകോടതി രൂക്ഷമായ വിമർശിച്ചു. ബാബാ രാംദേവിനു വേണ്ടി കൂടി എം ഡി ആചാര്യ ബാലകൃഷ്ണ സമർപ്പിച്ച ഖേദപ്രകടനം യഥാർത്ഥ അർത്ഥത്തിൽ ഉള്ളതല്ലെന്ന് കോടതി പറഞ്ഞു. ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും കോടതിയിൽ നേരിട്ട് ഹാജരായിട്ടുണ്ടെന്നും കൈകൂപ്പി നേരിട്ട് ഖേദം പ്രകടിപ്പിക്കാമെന്നും അഭിഭാഷകൻ പറഞ്ഞെങ്കിലും കോടതി അംഗീകരിക്കാൻ തയ്യാറായില്ല. ഒരാഴ്ചയ്ക്കകം വിശദമായ വിശദീകരണം രേഖാമൂലം നൽകാൻ ഇരുവരുടെയും അഭിഭാഷകരോട് കോടതി നിർദേശിച്ചു.

 പരസ്യങ്ങൾക്കെതിരെ സുപ്രീംകോടതി പറഞ്ഞതിനുശേഷവും കമ്പനി അതിനെ ന്യായീകരിച്ചതിനെ സുപ്രീംകോടതി വിമർശിച്ചു.  നിയമം എല്ലാത്തിനും മുകളിൽ ആണെന്നും ഏതു കോടതി എന്ത് ഉത്തരവിട്ടാലും അത് പാലിക്കാൻ എല്ലാവരും ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പതഞ്ജലിക്കെതിരെ എന്ത് നടപടിയെടുത്തു എന്ന് രേഖാമൂലം അറിയിക്കാൻ കേന്ദ്രസർക്കാരിനോടും ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ 10ന് പരിഗണിക്കും.

MORE IN INDIA
SHOW MORE