ഭാര്യയുടെ മൊബൈല്‍ ഉപയോഗത്തില്‍ സംശയം; കത്തികൊണ്ട് മാരകമായി പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ്

arrest
SHARE

ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കേസില്‍ ദോംബിവിലി ഗ്രാമവാസിയായ 53കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി വഴക്കിലേര്‍പ്പെടുന്നതിനിടെയാണ് പ്രതി മൂര്‍ച്ചയേറിയ കത്തികൊണ്ട് ആക്രമിച്ചത്. സംഭവത്തില്‍ സാരമായി പരുക്കേറ്റ 47കാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. 

താനെയിലെ ദോംബിവിലി ഗ്രാമത്തിലാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. ഭാര്യയുമായി പ്രതി നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നതായി മകന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തിങ്കളാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ഭാര്യയുടെ മൊബൈല്‍ ഉപയോഗത്തെ ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും കയ്യില്‍ കിട്ടിയ കത്തിയെടുത്ത് മാരകമായി ഭാര്യയെ കുത്തിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു.  സംഭവം നടന്നയുടനെ വീട്ടില്‍ നിന്നും കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയായിരുന്നു. ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റ 47കാരിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും പൊലീസ് അധികൃതര്‍ അറിയിച്ചു. വയറ്റില്‍ ആഴത്തിലുളള മുറിവേറ്റതിനാല്‍ ചികില്‍സനടപടികള്‍ പുരോഗമിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തില്‍ പിതാവിനെതിരെ മകന്‍ പൊലീസില്‍ പരാതി നല്‍കി. അമ്മയുമായി അച്ഛന്‍ നിരന്തരം വഴക്കുണ്ടാക്കാറുണ്ടെന്നും അമ്മയെ മനപ്പൂര്‍വ്വം കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്നും മകന്‍ പൊലീസിന് മൊഴി നല്‍കി. മകന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Husband Arrested for Allegedly Stabbing Wife During Argument

MORE IN INDIA
SHOW MORE