ചൂടുകൂടുന്നു, പരുത്തി കൈത്തറി വസ്ത്രങ്ങൾ ധരിച്ച് രാംലല്ല; ചിത്രങ്ങൾ പങ്കുവെച്ച് ട്രസ്റ്റ്

ramlalla
SHARE

വേനൽക്കാലം ആരംഭിക്കുകയും താപനില ഉയരുകയും ചെയ്യുന്നതോടെ, അയോധ്യാ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയായ രാം ലല്ല ശനിയാഴ്ച മുതൽ സുഖപ്രദമായ കോട്ടൺ വസ്ത്രം ധരിക്കുന്നതിലേക്ക് മാറി. ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റാണ് ഇക്കാര്യം എക്സിൽ പങ്കുവെച്ചത്. 

ഉയരുന്ന താപനില കാരണം, ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിന് രാം ലല്ലയെ കോട്ടൺ വസ്ത്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു എന്നാണ് ട്രസ്റ്റ് വ്യക്തമാക്കിയത്. പ്രകൃതിദത്ത വർണ്ണങ്ങൾ ചാലിച്ച് , കസവ് കൊണ്ട് അലങ്കരിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്. കുറച്ച് ദിവസങ്ങളായി രാംലല്ല കോട്ടൺ വസ്ത്രം ധരിക്കുകയായിരുന്നുവെന്ന്  രാമജന്മഭൂമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

ശ്രീകോവിലിൽ ഇതുവരെ ഫാനോ എയർകണ്ടീഷണറോ ഇല്ല.ഗർഭഗൃഹത്തിനുള്ളിൽ എയർ കണ്ടീഷനറുകൾ സ്ഥാപിക്കണമെന്നും ആചാര്യ സത്യേന്ദ്ര ദാസ് എഎൻഐയോട് പറഞ്ഞു. അതേസമയം രാമനവമി, സീതാ നവമി, ഹനുമാൻ ജയന്തി എന്നിവയും ഇത്തവണ ഗംഭീരമായി ആഘോഷിക്കുമെന്ന് ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.രാമനവമി വേളയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ചൂടിൽ നിന്നും സംരക്ഷിക്കാൻ മതിയായ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

MORE IN INDIA
SHOW MORE