ബില്‍ ഗേറ്റ്സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി; ഡീപ്ഫെയ്ക് ഉയര്‍ത്തുന്ന ഭീഷണി പങ്കുവച്ചു

Modi-bill-gates
SHARE

ഗര്‍ഭാശയ മുഖത്തെ കാന്‍സറിനെ പ്രതിരോധിക്കാനുള്ള വാക്സ‌ീന്‍ ഗവേഷണത്തിനും കുത്തിവയ്പ്പിനും തന്‍റെ അടുത്ത സര്‍ക്കാര്‍ വലിയ തോതില്‍ പണം നീക്കിവയ്ക്കുമെന്ന് പ്രധാനമന്ത്രി. ഡീപ്പ് ഫെയ്ക് ഉയര്‍ത്തുന്ന ഭീഷണി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സിനോട് മോദി പങ്കുവച്ചു. സാങ്കേതികരംഗത്തെ ഇന്ത്യയുടെ മുന്നേറ്റത്തെ ഗേറ്റ്സ് അഭിനന്ദിച്ചു.  സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബില്‍ ഗേറ്റ്സുമായുള്ള സംഭാഷണത്തില്‍ മോദി പറഞ്ഞു. 

ആരോഗ്യം, കൃഷി, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ സാങ്കേതിക വിദ്യ പ്രയോഗിക്കുന്നതിന് ശ്രദ്ധനല്‍കുന്നു. ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാകാന്‍ അനുവദിക്കില്ല. സാങ്കേതികവിദ്യയ്ക്ക് വലിയ പ്രധാന്യമുള്ള നാലാം വ്യവസായവിപ്ലവത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ടാകും. സാങ്കേതിക വിദ്യയോടും പുതിയ ഉപകരണങ്ങളോടും തനിക്ക് അടങ്ങാത്ത അഭിനിവേശവും കുട്ടികളുടേതുപോലുള്ള കൗതുകവുമാണെന്ന് മോദി. 

നമോ ആപ്പിലെ ഫോട്ടോ ബൂത്തില്‍ ഗേറ്റ്സിനെക്കൊണ്ട് സെല്‍ഫി എടുപ്പിച്ചു. ശബ്ദം കൊണ്ട് ആളെ തിരിച്ചറിയാന്‍ കഴിയുന്ന റോബോട്ടിനെ നിര്‍മിക്കാന്‍ െഎഎസ്ആര്‍ഒയോട് നിര്‍ദേശിച്ചത് മോദി ഒാര്‍മിച്ചു. വ്യക്തി വിവരങ്ങള്‍ നല്ല കാര്യങ്ങള്‍ക്കായി നല്‍കുന്നതിനെ പിന്തുണയ്ക്കുന്നു. നിര്‍മിത ബുദ്ധി നല്ലതാണെങ്കിലും ശരിയായ പരിശീലനം നല്‍കിയില്ലെങ്കില്‍ ആളുകള്‍ ദുരുപയോഗം ചെയ്യുമെന്ന് മോദി പറഞ്ഞു. 

ഇന്ത്യയെപ്പോലെ ജനാധിപത്യ രാജ്യത്ത് ഡീപ് ഫെയ്ക് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയും. കോവിഡ് സമയത്ത് വിളക്ക് തെളിയിക്കാന്‍ ആഹ്വാനം ചെയ്തതിനെ ചിലര്‍ പരിഹസിച്ചു. ജനങ്ങളില്‍ കൂട്ടായ്മബോധം ഉണ്ടാക്കാനാണ് അത്തരം നിര്‍ദേശം നല്‍കിയതെന്ന് മോദി. വൈകി ഉറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനും കഴിയും വിധം തന്‍റെ ശരീരത്തെ ചിട്ടപ്പെടുത്തിയത് ഹിമാലയന്‍ ജീവിതമാണെന്ന് മോദി. സ്റ്റീവന്‍ പിന്‍കറുടെ ദ് ബെറ്റര്‍ ഏഞ്ചല്‍സ് ഒാഫ് അവര്‍ നാച്വര്‍ ആണ് പ്രിയപ്പെട്ട പുസ്തകമെന്ന് ബില്‍ ഗേറ്റ്സ്. തമിഴ്നാട്ടിലെ ശില്‍പങ്ങളും കശ്മീരി ഷാളും ഡാര്‍ജിലിങ് ചായയും ബില്‍ ഗേറ്റിസിനെ മോദി പരിചയപ്പെടുത്തി. 

MORE IN INDIA
SHOW MORE