കോവിഡ് കാലത്ത് ജോലി പോയി; മോഷണം തൊഴിലാക്കി യുവതി; ഒടുവില്‍ പിടിയില്‍

laptop
SHARE

ബെംഗളൂരുവില്‍ ലാപ്ടോപ്പുകള്‍ മോഷ്ടിച്ച യുവതി പിടിയില്‍. പതിനഞ്ച് ലക്ഷത്തോളം വിലവരുന്ന 24 ലോപ്ടോപ്പുകളാണ് യുവതി താമസിക്കുന്ന പിജി ഹോസ്റ്റലില്‍ നിന്ന് മോഷ്ടിച്ചത്. കോവിഡ് കാലത്ത് തൊഴില്‍ നഷ്ടമായതോടെയാണ് യുവതി മോഷണം ആരംഭിച്ചത്. 

മുന്‍ ഐടി ഉദ്യോഗസ്ഥയാണ് ഇരുപത്തിയാറുകാരിയായ ജെസി അഗര്‍വാള്‍. കോവിഡ് സമയത്ത് യുവതി നോയിഡയല്‍ നിന്ന് ബെഗളൂരുവിലേക്ക് ജോലിക്കായി എത്തിയതായിരുന്നു. എന്നാല്‍ കോവിഡ് മൂലം ജോലി നഷ്ടമായി. പലയിടങ്ങളിലായി ജോലിക്ക് ശ്രമിച്ചെങ്കിലും എവിടെയും ജോലി കിട്ടിയില്ല. ഇതിന് പിന്നാലെയാണ് യുവതി മോഷണം തൊഴിലാക്കിയത്. താമസിക്കുന്ന പിജി ഹോസ്റ്റലില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിച്ച് ബെംഗളൂരുവിലെത്തിച്ച് വില്‍ക്കുകയായിരുന്നു രീതി. 

ഐടി മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ താമസിച്ചായിരുന്നു ലാപ്ടോപ്പ് മോഷണം. ആളില്ലാത്ത മുറികളില്‍ നിന്നും ലാപ്ടോപ്പ് ചാര്‍ജ് ചെയ്യാന്‍ വെക്കുന്ന ഇടങ്ങളില്‍ നിന്നും മോഷണം നടത്തുകയായിരുന്നു. പതിവായി മോഷണം നടക്കുന്നത് ശ്രദ്ധയില്‍പെട്ട ഹോസ്റ്റല്‍ അധികൃതര്‍ പൊലീസില്‍ പാരതിപ്പെട്ടു. പിന്നാല നടത്തിയ അന്വേഷണത്തിലാണ് പ്രതി ഹോസ്റ്റലിലെ തന്നെ താമസക്കാരി ജെസി ആണെന്ന് മനസിലാക്കുന്നത്. യുവതിയില്‍ നിന്ന് 15 ലക്ഷത്തോളം വില മതിക്കുന്ന 24 ലാപ്ടോപ്പുകള്‍ പൊലീസ് പിടിച്ചെടുത്തു. 

MORE IN INDIA
SHOW MORE