ആന്ധ്രയില്‍ തിരഞ്ഞെടുപ്പ് ചൂട് ലഹരി മരുന്നിനെ ചുറ്റിപറ്റി; പിടികൂടിയ കൊക്കൈയിനു പിന്നില്‍ ബി.ജെ.പിയെന്ന് ജഗന്‍

Andhra-Drug-Politics-jagan
SHARE

ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടക്കുന്ന ആന്ധ്രപ്രദേശില്‍  മുഖ്യപ്രചാരണ വിഷയങ്ങളിലൊന്ന് ലഹരിമരുന്നാണ്. അടുത്തിടെ വിശാഖപട്ടണം തുറമുഖത്ത് പിടികൂടിയ ലഹരിമരുന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷ ഡി. പുരന്ദേശ്വരിയുടെ കുടുംബവുമായി ബന്ധപ്പെട്ട കമ്പനിയിലേക്ക് ഇറക്കുമതി ചെയ്തതാണന്നു മുഖ്യമന്ത്രി വൈ.എസ്. ജഗന്‍ മോഹന്‍  റെഡ്ഡി ആരോപിച്ചതോടെയാണ് പ്രചാരണരംഗത്ത് ലഹരി കടന്നു കൂടിയത്. 

ആറുദിവസം മുന്‍പു വിശാഖപട്ടണം തുറമുഖത്തു പിടികൂടിയ കൊക്കൈയിനാണു ആന്ധ്രാരാഷ്ട്രീയത്തെ ചൂടുപിടിപ്പിക്കുന്നത്. ഇന്റര്‍പോള്‍ മുന്നറിയിപ്പിനെ തുടര്‍ന്നു സി.ബി.ഐയാണ് തുറമുഖത്ത് റെയ്ഡ് നടത്തി കൊക്കെയിന്‍ കലര്‍ത്തിയ ഒരു കണ്ടെയിനര്‍ ഡ്രൈ ഈസ്റ്റ് പിടിച്ചെടുത്തത്. ഈ കണ്ടെയ്നര്‍ പുരന്ദേശ്വരിയുടെ ബന്ധുവിന്റെ കമ്പനിയാണ് ഇറക്കുമതി ചെയ്തതെന്നാണ് ജഗന്റെ ആരോപണം. കൂടാതെ പുരന്ദേശ്വരിയുടെ മകന്‍ കമ്പനിയില്‍ ഡയറക്ടറാണന്നും ബന്ധു കൂടിയായ ടി.ഡി.പി തലവന്‍ ചന്ദ്രബാബു നായിഡു ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും ജഗന്‍ ആവശ്യപ്പെട്ടു.

സ്വന്തം ജില്ലയായ വൈ.എസ്.ആര്‍ കടപ്പയില്‍ മേമന്ത സിദ്ധമെന്ന ബസ് യാത്രയുടെ ഉദ്ഘാടനത്തിലായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുെട ആരോപണം. അതേ സമയം ആരോപണത്തോട് ഇതുവരെ ടി.ഡി.പിയോ ബി.ജെ.പിയോ പ്രതികരിച്ചിട്ടില്ല. 

MORE IN INDIA
SHOW MORE