'ഉഭയകക്ഷി ബന്ധം വഷളാക്കരുത്'; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

america-india
SHARE

കേജ്​രിവാള്‍ വിഷയത്തിൽ ഇന്ത്യ - അമേരിക്ക വാക്പോര്. കേജ്്രിവാളിന്‍റെ കേസില്‍ സുതാര്യമായ നടപടി ഉറപ്പാക്കണണമെന്ന് ആവര്‍ത്തിച്ച് അമേരിക്ക.  ആഭ്യന്തരകാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഉഭയകക്ഷി ബന്ധം വഷളാവുമെന്ന്  അമേരിക്കയ്ക്ക് ഇന്ത്യ മുന്നറിയിപ്പു നല്‍കി. 

 കേജ് രിവാളിനെതിരായ ഇഡി നടപടിയിൽ അഭിപ്രായം പറഞ്ഞതിന് യു.എസ് ആക്ടിങ് ഡപ്യൂട്ടി ചീഫ് ഓഫ് മിഷൻ ഗ്ലോറിയ ബാർബെനയെ ഇന്നലെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിക്ഷേധം അറിയിച്ചിരുന്നു. എന്നിട്ടും യുഎസ് സ്റ്റേറ്റ് ഡിപാർട്ട്മെൻ്റ്  നിലപാട് ആവര്‍ത്തിച്ചു. നിഷ്പക്ഷവും സുതാര്യവും സമയബന്ധിതവുമായ നടപടി ഉറപ്പാക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്ട്ട്മെന്റ് വക്താവ്  മാത്യു മില്ലര്‍. 

ഇതെത്തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയം ശക്തമായി തിരിച്ചടിച്ചത്. യുഎസ് നിലപാട് അനുചിതമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്്സ്വാള്‍ പറഞ്ഞു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ്, നിയമ നടപടിക്രമങ്ങളില്‍ പുറത്തുള്ളവര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കില്ല. ഇന്ത്യ നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ്.  

SOT രണ്‍ധീര്‍ ജയ്്്സ്വാള്‍, വക്താവ്..  കേജ്‍രിവാളിന് നീതി ഉറപ്പാക്കണമെന്ന ജര്‍മന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്താവനയെത്തുടര്‍ന്ന് ഡപ്യൂട്ടി അംബസാഡറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചിരുന്നു. 

US speaks again on arvind kejriwal

MORE IN INDIA
SHOW MORE