വസന്തത്തോട് വിട പറയാനൊരുങ്ങി ഡല്‍ഹി; ഇനി പൊള്ളുന്ന വേനല്‍ക്കാലം

spring
SHARE

വസന്തകാലത്തോട് വേഗത്തില്‍ വിടപറയുകയാണ് ഡല്‍ഹി. ഹോളി ആഘോഷം കഴിഞ്ഞതോടെ പൊള്ളുന്ന വേനലിലേക്ക് കടക്കുകയാണ് ഉത്തരേന്ത്യയാകെ. ആഗോളതാപനം, ഇക്കുറി വസന്തകാലത്തിന്‍റെ ദൈര്‍ഘ്യം കുറച്ചുവെന്ന് പഠനങ്ങള്‍ പറയുന്നു.

ശിശിരത്തിലെ കൊടുംതണുപ്പിന് ശേഷമെത്തുന്ന വസന്തകാലമാണ് ഡല്‍ഹിയടക്കം ഉത്തരേന്ത്യയിലെ ഏറ്റവും സുന്ദരമായ കാലം. ഫെബ്രുവരി മുതല്‍ ഏപ്രില്‍വരെയുള്ള മാസങ്ങളാണ് വസന്തകാലം. ഇലപൊഴിക്കുന്ന മരങ്ങളും ട്യുലിപ് അടക്കം വ്യത്യസ്ത തരം പൂക്കളും നഗരത്തെ അതിമനോഹരിയാക്കുന്ന സമയം.

എന്നാല്‍ ഇക്കുറി ഫെബ്രുവരി രണ്ടാമാഴ്ച മുതലേ ചൂട് കൂടിത്തുടങ്ങിയെന്ന് പഠനങ്ങള്‍ പറയുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇക്കുറി വസന്തമുണ്ടായില്ലെന്ന് യുഎസ് ആസ്ഥാനമായ ക്ലൈമറ്റ് സെന്‍റ്റിന്‍റെ ഗവേഷണം പറയുന്നു. ജനുവരിയെക്കാള്‍ രണ്ട് ഡിഗ്രിവരെ ഫെബ്രുവരിയില്‍ ചൂട് ഉയര്‍ന്നു. ഏതായാലും വേനല്‍ക്കാലത്തെ വരവേല്‍ക്കാല്‍ ഡല്‍ഹിക്കാര്‍ തയാറെടുത്തുകഴിഞ്ഞു.

Spring season comes to an end in Delhi.

MORE IN INDIA
SHOW MORE