ഇഫ്ളു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എ.ബി.വി.പിയെ പരാജയപ്പെടുത്തി ഇൻസാഫ് സഖ്യം

elfu-union-insaf
SHARE

നാല് വര്‍ഷത്തിന് ശേഷം നടന്ന ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗേജ് സര്‍വകലാശാല (ഇഫ്ളു) വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പിൽ ഇൻസാഫ് സഖ്യത്തിന് വിജയം. മുഴുവൻ ജനറൽ സീറ്റുകളിലും ഭൂരിപക്ഷം വരുന്ന സ്കൂൾ കൗൺസിലർ പോസ്റ്റുകളിലും സഖ്യം എ.ബി.വി.പിയെ തോല്‍പ്പിച്ചു. തെലങ്കാന സ്റ്റുഡൻസ് ഫോറം, ഫ്രറ്റേണിറ്റി മൂവ്മെന്‍റ്, എം.എസ്.എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകൾ ഉൾപ്പെടുന്നതാണ് ഇന്‍സാഫ്.  

യൂണിയൻ പ്രസിഡന്‍റായി തെലങ്കാന സ്റ്റുഡന്‍സ് ഫോറത്തിന്‍റെ റാത്തോർ രഘുവർധൻ, ജനറൽ സെക്രട്ടറിയായി ഫ്രറ്റേണിറ്റി മൂവ്മെന്‍റിന്‍റെ റന ബഷീർ, വൈസ് പ്രസിഡന്‍റായി എം.എസ്.എഫിന്‍റെ നിദാ ഫാത്തിമ, ജോയിന്‍റ് സെക്രട്ടറിയായി സ്വിയറ്റ സാഹ, കൾച്ചറൽ സെക്രട്ടറിയായി ഉത്തര, സ്പോർട്സ് സെക്രട്ടറിയായി എൻ.എസ്.യു.ഐ-യുടെ നിഷാന്ത് എന്നിവർ വിജയിച്ചു. 

elfu-union

ലെഫ്റ്റ് ഫ്രണ്ടായി മല്‍സരിച്ച എസ്എഫ്ഐ ഒരു സ്കൂൾ കൗൺസിലർ പോസ്റ്റില്‍ വിജയിച്ചു. വ്യത്യസ്ത സ്കൂൾ കൗൺസിലർ പോസ്റ്റുകളിൽ എൻ.എസ്.യു.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്‍റും എം.എസ്.എഫും  മൂന്ന് വീതം സീറ്റുകള്‍ നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച റന ബഷീർ, വൈസ് പ്രസിഡന്‍റ് നിദ ഫാത്തിമ, കൾച്ചറൽ സെക്രട്ടറി ഉത്തര എന്നിവര്‍ മലയാളികളാണ്. 

MORE IN INDIA
SHOW MORE