'രക്ഷിക്കണം'; റിസര്‍വ് ചെയ്ത സീറ്റ് കയ്യടക്കി ജനറല്‍ ടിക്കറ്റുകാര്‍; മറുപടിയുമായി റെയില്‍വേ

train
SHARE

ഇന്ന് ട്രെയിന്‍ യാത്രയിലെ ഏറ്റവും വലിയ ബുദ്ധിമുട്ടുകളിലൊന്നാണ് റിസര്‍വേഷന്‍ കോച്ചുകളിലേക്കുള്ള ജനറല്‍ ടിക്കറ്റ് യാത്രക്കാരുടെ വരവ്. കഴിഞ്ഞ ദിവസം ഭുജ്– ഷാലിമാര്‍ വീക്കിലി എക്സ്പ്രസിലുണ്ടായ സംഭവമാണ് ഇതില്‍ പുതിയത്. സമഖിയാലി സ്റ്റേഷനില്‍ നിന്നും കൊല്‍ക്കത്തയിലെ ഷാലിമാറിലേക്ക് ടിക്കറ്റെടുത്ത യാത്രക്കാരനാണ് ജനറല്‍ ടിക്കറ്റുകാര്‍ക്കെതിരെ പരാതി ഉന്നയിച്ചത്. പരാതിക്ക് പിന്നാലെ റെയില്‍വെ നടപടി എടുത്തെങ്കിലും തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നു എന്നാണ് എക്സില്‍ പലരും പങ്കുവെയ്ക്കുന്ന ആശങ്ക.

ബാബു ബയ്യ എന്ന യാത്രക്കാരനാണ് എക്സ് വഴി പരാതിപ്പെട്ടത്. ട്രെയിന്‍ വിവരങ്ങളും റിസര്‍വേഷന്‍ വിശദാംശങ്ങളും ഉള്‍പ്പടെയായിരുന്നു പോസ്റ്റ്.  'ട്രെയിന്‍ അഹമ്മദാബാദ് വിട്ട ഉടനെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ ഞങ്ങളുടെ സീറ്റുകള്‍ കയ്യടക്കുകയാണ്' എന്നാണ് എക്സില്‍ കുറിച്ചത്. റെയില്‍ ഉപഭോക്താക്കള്‍ക്ക് പിന്തുണ നല്‍കുന്ന അക്കൗണ്ടായ റെയില്‍വേസേവ അക്കൗണ്ടിനെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. 

പോസ്റ്റിന് താഴെ ഈ വിഷയത്തില്‍ പലര്‍ക്കുണ്ടായ അനുഭവനങ്ങള്‍ കമന്‍റായി കാണാം. ഭൗര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ ഇത് സാധാരണ സംഭവമായി മാറിയിരിക്കുന്നു എന്നാണ് ഒരു ഉപഭോക്താവ് കമന്‍റ് ചെയ്തത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ട്വിറ്ററില്‍ ഇത്തരം പരാതികള്‍ കാണുകയാണ്, വളരെ വേദനയുണ്ടാക്കുന്നു എന്നാണ് മറ്റൊരു കമന്‍റ്. 'ഇതാണ് പുതിയ ഇന്ത്യ. സ്ലീപ്പര്‍ ജനറല്‍ കോച്ചായി മാറി. തേഡ് എസി സ്ലീപ്പറും സെക്കന്‍ഡ് എസി തേഡ് എസിയുമായി മാറുന്ന അവസ്ഥ' എന്നാണ് മറ്റൊരാളുടെ പ്രതികരണം. 

ജനറല്‍ യാത്രക്കാര്‍ റിസര്‍വേഷന്‍ കോച്ചുകളിലേക്ക് എത്തുന്നതിന്‍റെ കാരണവും കമന്‍റിലുണ്ട്. 'ട്രെയിനുകളില്‍ രണ്ട് ജനറല്‍ കംപാര്‍ട്ട്മെന്‍റ് മാത്രമായി ചുരുക്കുന്നത് കാരണമാണിത്. ജനറല്‍ യാത്ര ഭീകരമാണ്.. പ്രശ്നങ്ങള്‍ മറച്ചുവെയ്ക്കുന്നത് പരിഹാരമാകുന്നില്ല' എന്നും മറ്റൊരു വ്യക്തി കമന്‍റായി എഴുതുന്നു.  

വിഷയത്തില്‍ ഇടപെട്ട റെയില്‍സേവ നടപടിക്കായി യാത്രക്കാരന്‍റെ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ തൊട്ടടുത്ത സ്റ്റേഷനില്‍ നിന്ന് ആര്‍പിഎഫും ടിടിഇയും എത്തുകയും ടിക്കറ്റില്ലാത്ത യാത്രക്കാരെ പുറത്താക്കിയതായും പരാതി ഉന്നയിച്ച യാത്രക്കാരന്‍ കുറിച്ചു. 

Railway passengers complaint about ticketless passengers using reservation coaches

MORE IN INDIA
SHOW MORE