സി.ബി.എസ്.ഇ സ്കൂളുകളില്‍ 9–ാം ക്ലാസില്‍ ത്രിഭാഷാ പഠനമില്ല; അഭ്യൂഹങ്ങള്‍ക്ക് വിട

cbse
SHARE

സി.ബി.എസ്.ഇ സ്കൂളുകളില്‍ ഒന്‍പതാംക്ലാസില്‍ അടുത്ത അധ്യയന വര്‍ഷം ത്രിഭാഷാ പഠനമില്ല. ഒന്‍പതാംക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ തള്ളി. ഇതിനിടെ എന്‍.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പദ്ധതിയുടെ കേരളത്തിലെ ആദ്യഘട്ടം പെരുമ്പാവൂരില്‍ നടന്നു.

പാഠ്യപദ്ധതി പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ സി.ബി.എസ്.ഇ ഇറക്കിയ സര്‍ക്കുലറാണ് അടുത്ത അധ്യയനവര്‍ഷം മുതല്‍ ഒന്‍പതാംക്ലാസില്‍ ത്രിഭാഷാ പഠനം ഏര്‍പ്പെടുത്തുമെന്ന അഭ്യൂഹത്തിന് വഴിവച്ചത്. ദേശീയ വിദ്യാഭ്യാസ നയത്തില്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന നിബന്ധനയുണ്ട്. സി.ബി.എസ്.ഇ സ്കൂളുകളില്‍ നിലവില്‍ എട്ടാംക്ലാസുവരെ മൂന്ന് ഭാഷകളും അതിനുശേഷം രണ്ട് ഭാഷകളുമെന്നതായിരുന്നു വ്യവസ്ഥ. സര്‍ക്കുലര്‍ വന്നതോടെ അടുത്ത അധ്യയവര്‍ഷം ത്രിഭാഷ പഠനം നിര്‍ബന്ധമാക്കുമെന്ന് അഭ്യൂഹം പരന്നു. ഇതോടെ സി.ബി.എസ്.ഇ സ്കൂള്‍സ് കൗണ്‍സില്‍ പ്രതിനിധികള്‍ സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളറുമായി നടത്തിയ ചര്‍ച്ചയിലാണ് ത്രിഭാഷാ പഠനം അടുത്ത അധ്യയനവര്‍ഷമില്ലെന്ന് ഉറപ്പിച്ചത്.

നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്കിന്റെ ഭാഗമായി പരിഷ്കരിച്ച പാഠ്യപദ്ധതി പ്രകാരം വിദ്യാര്‍ഥികളുടെ സമഗ്രമായ അവലോകനം നടത്തണം. ഇതിനായി അധ്യപകര്‍ക്ക് പരിശീലനം നല്‍കുന്ന വിദ്യാസാഗര്‍ പ്രൊജക്ടിന്റെ ഭാഗമായുള്ള കേരളത്തിലെ ആദ്യ ദ്വിദിന വര്‍ക്ക്ഷോപ്പ് പെരുമ്പാവൂര്‍ പ്രഗതി അക്കാദമിയില്‍ നടന്നു.

CBSE's proposal of three languages for students may not be implemented soon.

MORE IN INDIA
SHOW MORE