‘മോദിയെ പ്രകീര്‍‍ത്തിക്കുന്ന വിദ്യാര്‍ഥികളെ തല്ലണം’; വിവാദമായി മന്ത്രിയുടെ വാക്ക്

karnataka
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കുന്ന വിദ്യാര്‍ഥികളെ തല്ലണമെന്ന ആഹ്വാനവുമായി കര്‍ണാടകയിലെ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് എസ്. തംഗദഗി. പിന്നാലെ മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി. കോപ്പാലിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മന്ത്രിയുടെ വിവാദപരാമര്‍ശം. 

‘ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണവുമായി ഇറങ്ങിയിട്ടുണ്ട്. അവര്‍ ശരിക്കും ലജ്ജിച്ച് തലതാഴ്ത്തണം. ഏത് മുഖംകൊണ്ടാണ് അവര്‍ക്ക് വോട്ട് ചോദിച്ചെത്താനാകുക? രണ്ട് കോടി തൊഴില്‍ വാദ്ഗാനം ചെയ്തിട്ട് ആര്‍ക്കെങ്കിലും കൊടുത്തോ? യുവാക്കള്‍ തൊഴിലെവിടെ എന്ന് ബി.ജെ.പിയോട് ചോദിച്ചാല്‍ മറുപടി പക്കോട വില്‍ക്കാന്‍ പോകൂ എന്നായിരിക്കും. നാണമില്ലേ ഇവര്‍ക്ക്? എന്നിട്ടും വിദ്യാര്‍ഥികള്‍ മോദി, മോദി എന്ന് പ്രകീര്‍ത്തിച്ചു നടന്നാല്‍ അവരെ തല്ലണമെന്നാണ് പറയാനുള്ളത്’ എന്നാണ് പ്രചാരണത്തിനിടെ മന്ത്രി പറഞ്ഞത്.

യുവാക്കളോട് ഇത്തരം ആഹ്വാനം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളൊന്നും വിജയിച്ച ചരിത്രമില്ലെന്നാണ് വിഷയത്തില്‍ ബി.ജെ.പി നേതാവ് അമിത് മാളവ്യ പ്രതികരിച്ചിരിക്കുന്നത്. ‘ഇന്ത്യയിലെ യുവത്വം രാഹുല്‍ ഗാന്ധിയെ വീണ്ടും വീണ്ടും തള്ളിക്കളയുകയാണ്. അവര്‍ക്ക് വേണ്ടത് മോദി തന്നെ വീണ്ടും രാജ്യം ഭരിക്കണമെന്ന ആവശ്യമാണ്. കോണ്‍ഗ്രസിന്‍റെ നിലപാട് നാണക്കേടുണ്ടാക്കുന്നതാണ്. യങ് ഇന്ത്യയ്ക്കു വേണ്ടി മോദി നിക്ഷേപം നടത്തുമ്പോള്‍ കോണ്‍ഗ്രസ് അവരെ തല്ലാനാണ് നടക്കുന്നത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Karnataka minister says ‘slap students who chant Modi Modi’; BJP files complaint.

MORE IN INDIA
SHOW MORE