ക്രൗഡ് ഫണ്ടിങ്ങിനൊരുങ്ങി കോണ്‍ഗ്രസ്; പിസിസികള്‍ വഴി ധനസമാഹരണം

crowdfunding
SHARE

അക്കൗണ്ട് മരവിപ്പിക്കല്‍ ഉണ്ടാക്കിയ സാമ്പത്തിക ഞെരുകം  മറികടക്കാൻ  ക്രൗഡ് ഫണ്ടിങ് ആരംഭിക്കാൻ കോൺഗ്രസ്. PCCകള്‍ വഴി ധനസമാഹരണം നടത്താനാണ് നീക്കം.  അനാവശ്യ ചിലവുകൾ ഒഴിവാക്കാനും AlCC,  പിസിസികൾക്ക് നിർദേശം നൽകി.

ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കൽ കോൺഗ്രസിനെ എങ്ങനെ ബാധിക്കുന്നു എന്ന്  കഴിഞ്ഞദിവസം അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഒന്നിച്ച് വാർത്താസമ്മേളനം നടത്തി വിശദീകരിച്ചാണ്.  ഇത് മറികടക്കാനാണ് പി സി സികൾ വഴിയുള്ള ക്രൗഡ് ഫണ്ടിങ്.   തിരഞ്ഞെടുപ്പ് ഫണ്ട് പിസിസികളും സ്ഥാനാർത്ഥികളും സ്വയം കണ്ടെത്തണമെന്ന് എഐസിസി നിർദ്ദേശം നൽകിയിട്ടുണ്ട്.  അനാവശ്യ ചിലവുകൾ ഒഴിവാക്കാനും പ്രചാരണം പരമാവധി ചിലവ് കുറച്ച് നടത്താനുമാണ്  പിസിസികൾക്ക് എഐസിസി  നൽകിയ നിർദേശം. ഇക്കാര്യങ്ങൾ സംബന്ധിച്ച കത്ത് AlCC ഉടൻ തന്നെ ഔദ്യോഗികമായി പിസിസികൾക്ക് അയക്കും. ലോക്സഭാ തിരഞ്ഞെടുപ്പ്  പ്രചാരണത്തിനൊപ്പം AICC യുടെ ദൈനംദിന കാര്യങ്ങളും പരുങ്ങലിൽ ആയിരിക്കുകയാണ്. 

Congress announces crowdfunding campaign ahead of loksabha polls

MORE IN KERALA
SHOW MORE