ഇന്ധനവില കുറയ്ക്കും; 500 രൂപയ്ക്ക് ഗ്യാസ്; ഡിഎംകെയുടെ പ്രകടനപത്രിക

dmk
SHARE

പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്നതുൾപ്പെടെ വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട്ടിൽ ഡിഎംകെ പ്രകടനപത്രിക. ചെന്നൈയിൽ സുപ്രീംകോടതിക്ക് ബെഞ്ച്, പൗരത്വ നിയമ ഭേദഗതി റദ്ദാക്കും, ഗവർണർ നിയമനത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിക്കണം എന്ന വ്യവസ്ഥ കെണ്ടുവരുമെന്നും പത്രിക പറയുന്നു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് ആരംഭിച്ചതോടെ ഡിഎംകെ, അണ്ണാ.ഡിഎംകെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 

പാചകവാതകത്തിന് 500, പെട്രോളിന് 75, ഡീസലിന് 65, ടോൾ പ്ലാസകൾ ഇല്ലാതാക്കും എന്നിങ്ങനെ നീണ്ടു പോകുന്നു ഡിഎംകെയുടെ ജനപ്രിയ പ്രകടന പത്രിക. കനിമൊഴി എം.പി സംസ്ഥാന വ്യാപകമായി സഞ്ചരിച്ച് തയ്യാറാക്കിയ പത്രികയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഇന്ന് പുറത്തുവിട്ടത്. നിയമസഭയിൽ 33 ശതമാനം സ്ത്രീ സംവരണം, സ്ത്രീ സംരംഭകർക്ക് പലിശരഹിത വായ്പ, വിദ്യാഭ്യാസ ലോൺ എഴുതിത്തള്ളും എന്നും പത്രിക പറയുന്നു. ഗവർണർ നിയമനത്തിൽ മുഖ്യമന്ത്രിമാരുമായി ആലോചിക്കണം എന്ന വ്യവസ്ഥ, സുപ്രീംകോടതിക്ക് ചെന്നൈ ബഞ്ച്, നീറ്റിൽ തമിഴ്നാടിന് ഒഴിവ് എന്നിവ കൊണ്ടുവരും, പൗരത്വ നിയമ ഭേദഗതി, സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനാകുന്ന ആർട്ടിക്കിൾ 356 എന്നിവ റദ്ദാക്കും. ഏക വ്യക്തി നിയമം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, പുതിയ വിദ്യാഭ്യാസ നയം എന്നിവ നടപ്പാക്കില്ലെന്നും ഡിഎംകെ വാഗ്ദാനം ചെയ്യുന്നു. 

ഇതിനോടൊപ്പം 21 സീറ്റുകളിലെ സ്ഥാനാർത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചു. 11 പുതുമുഖങ്ങളാണ് മത്സരത്തിനു എത്തുന്നത്. കനിമൊഴി ഉൾപ്പെടെ മൂന്ന് സ്ത്രീകളുമുണ്ട്. സിപിഐ സിപിഎം ഉൾപ്പെടെ മുന്നണിയിലെ ചെറു പാർട്ടികൾ 9 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 10 കോൺഗ്രസ് നാളെ സ്ഥാനാർത്ഥികൾ പ്രഖ്യാപിക്കും. 23 സീറ്റുകളിൽ അണ്ണാ.ഡിഎംകെ മുന്നണിക്കും സ്ഥാനാർത്ഥികളായി. തേനി ഉൾപ്പെടെ 16 ഇടങ്ങളിൽ പാർട്ടി നേരിട്ട് മത്സരിക്കും. ഇതിൽ 14 പേരും പുതുമുഖങ്ങളാണ്. അഞ്ചു ഇടങ്ങളിൽ വിജയകാന്തിൻ്റെ ഡിഎംഡികെയാണ് മത്സരിക്കുന്നത്. ഡിണ്ടികലിൽ എസ്ഡിപിഐയും, തെങ്കാശിയിൽ പുതിയ തമിഴ് തമിഴകവും മുന്നണിക്കായി മത്സരിക്കും. നോർത്ത് ചെന്നൈ ഉൾപ്പെടെ 8 ഇടങ്ങളിലാണ് ഡിഎംകെ - അണ്ണാ.ഡിഎംകെ പോരാട്ടം. അതേസമയം എൻഡിഎ ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 

Election manifesto of INDIA alliance revealed in Tamilnadu.

MORE IN INDIA
SHOW MORE