എസി കംപാര്‍ട്ട്മെന്‍റില്‍ എലി; ദൃശ്യങ്ങള്‍ പങ്കുവച്ച് യാത്രക്കാരി; റെയില്‍വേയുടെ പ്രതികരണം ഇങ്ങനെ

Rat-railway
SHARE

ട്രെയിന്‍ യാത്രയ്ക്കിടയില്‍ തന്നെ ഭയപ്പെടുത്തിയ ദൃശ്യങ്ങള്‍ പങ്കുവച്ച് യാത്രക്കാരി. ഭുവനേശ്വർ-ജുനഗർ എക്‌സ്പ്രസ്സിലെ എസി കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയാണ് ട്രെയിനിലെ എലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ചത്. ജസ്മിത പതി എന്നയാളാണ് ദൃശ്യങ്ങള്‍ പങ്കുവച്ചത്.

ട്രെയിനിലെ വൃത്തിഹീനമായ സാഹചര്യങ്ങൾ വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ട്രെയിനിലെ എസി കംപാർട്ട്‌മെന്‍റിൽ എലി അലയുന്ന വീഡിയോയാണ് ജസ്മിത  പതി പങ്കുവച്ചത്. മറ്റൊരു വീഡിയോയിൽ,  കംപാര്‍ട്ട്മെന്‍റിലെ ശുചിത്വമില്ലായ്മയുടെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്. എലികൾ ചുറ്റിനടക്കുന്ന കാഴ്ചയും  ട്രെയിനിലെ വൃത്തിയില്ലായ്മയും കണ്ട് താന്‍ ഞെട്ടിയെന്നും ഈ പ്രശ്നം പരിഹരിക്കാൻ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും വിഡിയോ പങ്കുവച്ച് ജസ്മിത പതി എക്സില്‍ കുറിച്ചു. 

എക്സിലെ വിഡിയോകള്‍ വൈറലായ ഉടന്‍ തന്നെ  റെയിൽവേ യാത്രക്കാർക്കുള്ള ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തി. ദയവായി നിങ്ങളുടെ പിഎൻആർ നമ്പറും മൊബൈൽ നമ്പറും പങ്കിടുക. ഉടനടി നടപടിയെടുക്കുമെന്ന് പ്രതികരിച്ചു. ആവശ്യമായ നടപടികൾക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതായും റെയില്‍വേ സേവ അറിയിച്ചു. 

കഴിഞ്ഞ വർഷം ഒക്ടോബറിൽ തീവണ്ടിയുടെ പാന്‍ട്രിക്കുള്ളിലെ ഭക്ഷണം എലികൾ കഴിക്കുന്നതായുള്ള ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.  

MORE IN INDIA
SHOW MORE