ഒന്‍പത് രൂപയെ ചൊല്ലി തര്‍ക്കം; ചായക്കട അടിച്ച് തകര്‍ത്ത് യുവാക്കള്‍

teashop-haryana-07
SHARE

ബില്‍ തുകയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹരിയാനയിലെ ഗുരുഗ്രാമില്‍ ഒരു സംഘം യുവാക്കള്‍ കട അടിച്ചു തകര്‍ത്തു. പലം വിഹാറിലെ കടയിലെത്തിയ യുവാക്കള്‍ ചായ ചോദിച്ചു. ചായ കുടിച്ചതിന് പിന്നാലെ കടയുടമ ബില്‍ നല്‍കി. മൂന്ന് ചായയ്ക്ക് 45 രൂപയാണ് ബില്ലില്‍ അടിച്ചിരുന്ന തുക. എന്നാല്‍ ചായയ്ക്ക് 15 രൂപ ഇല്ല പന്ത്രണ്ട് രൂപ മാത്രമേ നല്‍കുകയുള്ളൂവെന്നായിരുന്നു യുവാക്കളുടെ വാദം. 

ബില്ലിലെ തുക നല്‍കില്ലെന്നും ആകെ 36 രൂപ നല്‍കാമെന്നായി യുവാക്കള്‍. അത് സാധ്യമല്ലെന്നും ബില്‍ തുക മുഴുവനും നല്‍കണമെന്നും കടയുടമയായ സഹില്‍ പറഞ്ഞതോടെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. പിന്നാലെ കൂടുതല്‍ യുവാക്കള്‍ കടയിലേക്ക് എത്തുകയും കടയിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 

ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് കൈമാറിയിട്ടുണ്ട്. ‌തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഹരിയാന മുഖ്യമന്ത്രി സംഭത്തില്‍ റിപ്പോര്‍ട്ട് തേടി. 

Youth attacks shopkeeper , vandalise shop for 9 rupees, Gurugram

MORE IN INDIA
SHOW MORE