ചന്ദ്രനിലെത്തും, സാമ്പിളുകളുമായി തിരിച്ചു വരും: ചന്ദ്രയാൻ 4 ലക്ഷ്യങ്ങൾ ഇതാ

HIGHLIGHTS
  • ചന്ദ്രയാൻ നാലിന്റേത് ഒന്നിലധികം ലക്ഷ്യങ്ങൾ
  • സാമ്പിളുകൾ ശേഖരിച്ച് സുരക്ഷിതമായി ഭൂമിയിൽ എത്തിക്കും
  • മൂന്ന് രാജ്യങ്ങൾക്ക് മാത്രമേ ഇത് സാധിച്ചിട്ടുള്ളൂ
SHARE
PTI07_11_2023_000178B
**EDS: TWITTER IMAGE VIA @isro ON TUESDAY, JULY 11, 2023** Sriharikota: The Launch Vehicle Mark-III (LVM3) M4 vehicle with Chandrayaan-3 at the launch pad at Satish Dhawan Space Centre after the conclusion of a simulation of the entire launch preparation and process, in Sriharikota. (PTI Photo) (PTI07_11_2023_000178B)

ചന്ദ്രയാൻ മൂന്നിന്റെ ചരിത്ര വിജയത്തിന് ശേഷം ചാന്ദ്ര പര്യവേഷണ രംഗത്ത് പുതിയ തലങ്ങൾ തേടുകയാണ് ഇസ്രോ. ഇതിനായുള്ള ചന്ദ്രയാൻ നാല് ദൗത്യമാണ് അണിയറയിൽ ഒരുങ്ങുന്നത്. നാലാം ദൗത്യത്തിന്റെ ലക്ഷ്യം  ചന്ദ്രനിൽ ഇറങ്ങുക മാത്രമല്ല ചന്ദ്രനിലെ പാറകളുടെയും മണ്ണിൻ്റെയും സാമ്പിളുകൾ തിരിച്ച് എത്തിക്കുകയും ചെയ്യുകയാണെന്നാണ് ഇസ്രോ ചെയർമാൻ എസ് സോമനാഥ് പറയുന്നത്. 

പഠനങ്ങൾക്കായി ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് സുരക്ഷിതമായി ഭൂമിയിൽ എത്തിക്കുക എന്നതായിരിക്കും ദൗത്യത്തിന്റെ പ്രഥമ ലക്ഷ്യം. ഇതുവരെ മൂന്ന് രാജ്യങ്ങൾക്ക് മാത്രമേ ഇതിനായിട്ടുള്ളൂ. അമേരിക്കയുടെ അപ്പോളോ ദൗത്യവും സോവിയറ്റ് യൂണിയന്റെ ലൂണയും, ചൈനയുടെ ചാങ് ഇ ദൗത്യവുമാണിവ. നാഷണൽ സയൻസ് സിമ്പോസിയത്തിൽ നടന്ന പരിപാടിയിലാണ് എസ്. സോമനാഥ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അതേസമയം ഒന്നിലധികം ലക്ഷ്യങ്ങളുമായിട്ടായിരിക്കും ചന്ദ്രയാൻ നാല് ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുക. ചാന്ദ്രോപരിതലത്തിലെ സുരക്ഷിതമായ സോഫ്റ്റ് ലാൻഡിങ്, സാമ്പിളുകൾ ശേഖരിക്കുക, ചാന്ദ്രോപരിതലത്തിൽ നിന്ന് തിരിച്ച് ഉയരാൻ സാധിക്കുക, ലൂണാർ ഓർബിറ്റിലെ ഡോക്കിങ്, അൺഡോക്കിങ്, ഒരു മൊഡ്യൂളിൽ നിന്ന് മറ്റൊന്നിലേക്ക് സാമ്പിളുകൾ കൈമാറ്റം ചെയ്യുക, സാമ്പിൾ ഭൂമിയിലെത്തിക്കാനുള്ള തിരിച്ചുവരവ് എന്നിവയാണവ.

സാങ്കേതികപരമായും ശാസ്ത്രപരമായും ഏറെ സങ്കീർണമായ ദൗത്യമായിരിക്കും ചന്ദ്രയാൻ നാല്. ചന്ദ്രനിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്രയായിരിക്കും ഏറെ സങ്കീർണം. ഇത് രണ്ട് ഘട്ടങ്ങളുള്ള ദൗത്യമായിരിക്കുമെന്ന് ഇസ്രോ ഇതിനകം അറിയിച്ചി‌ട്ടുണ്ട്. ഇതിനായി എൽവിഎം-3, പി.എസ്.എൽ.വി എന്നിങ്ങനെ രണ്ട് വിക്ഷേപണ വാഹനങ്ങളായിരിക്കും വിക്ഷേപിക്കുക. ചന്ദ്രയാൻ 4 പേടകത്തിന് അഞ്ച് മോഡ്യൂളുകളുണ്ടാവും. വ്യത്യസ്ത ചുമതലയായിരിക്കും ഓരേന്നിനും ഉണ്ടായിരിക്കുക. ഇവയെല്ലാം ഒന്നിച്ചായിരിക്കില്ല വിക്ഷേപിക്കുക. ഇന്ത്യയിലെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ എൽവിഎം-3 പ്രൊപ്പൽഷൻ മൊഡ്യൂൾ, ഡിസെൻഡർ മൊഡ്യൂൾ, അസെൻഡർ മൊഡ്യൂൾ എന്നിവയുമായി വിക്ഷേപിക്കും. ട്രാൻസ്ഫർ മൊഡ്യൂളും റീ-എൻട്രി മൊഡ്യൂളും പിഎസ്എൽവി ഉപയോ​ഗിച്ചായിരിക്കും വിക്ഷേപിക്കുക. 

Chandrayaan 4's aim will to not just land on the Moon, but also return with the first samples of rocks and soils from moon, says ISRO chairman S Somnath

MORE IN INDIA
SHOW MORE