മഹാരാഷ്ട്രയില്‍ രണ്ടുപേരെ മഴു കൊണ്ട് വെട്ടിക്കൊന്നു; പ്രതിക്ക് മാനസികാസ്വാസ്ഥ്യമെന്ന് പൊലീസ്

mh-01
SHARE

മഹാരാഷ്ട്രയിലെ പാൽഘറിൽ യുവാവ് രണ്ടുപേരെ മഴു കൊണ്ട് വെട്ടിക്കൊന്നു. പ്രതിയെ സമീപത്തെ ചതുപ്പിൽ നിന്ന് പിടികൂടി. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു.

കുറ‌‌‌ച്ചുദിവസങ്ങളായി ഈ യുവാവ് പ്രദേശത്ത് കറങ്ങിനടക്കുന്നുണ്ടായിരുന്നുവെന്ന് നാ‌ട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാത്രിയോടെ പ്രതി ഒരാളെ മഴുകൊണ്ട് വെ‌ട്ടുകയായിരുന്നു. ഇത് കണ്ട് നിന്നയാള്‍ ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും പൊലീസ് എത്തുന്നതിനു മുന്‍പു തന്നെ മറ്റൊരാളെയും പ്രതി വെ‌‌ട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. 

MORE IN INDIA
SHOW MORE