പെറ്റുപെരുകി തെരുവുനായകള്‍; പിഞ്ചുകുഞ്ഞിന്‍റെ ജീവനെടുത്തിട്ടും ഇടപെടലില്ല

child
SHARE

കണക്കില്ലാത്ത തെരുവുനായകൾ വിഹരിക്കുന്ന ഡൽഹിയിൽ നായ്ക്കൂട്ടം അപഹരിച്ചത് ഒന്നരവയസ്സുകാരിയുടെ ജീവന്‍. വല്ലപ്പോഴും വന്ന് ഭക്ഷണം കൊടുക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ് പ്രദേശത്ത് തെരുവുനായകൾ പെറ്റുപെരുകുന്നതിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. പ്രതിഷേധിക്കാനും സംഘടിക്കാനും ശേഷിയില്ലാത്തവര്‍ക്ക് ആരും നഷ്ടപരിഹാരവും നല്‍കിയിട്ടില്ല.

അലക്ക് ഉപജീവനമാക്കിയ കുടുംബങ്ങള്‍ താമസിക്കുന്ന തുഗ്ലക് ലെയ്നിലെ ദോബി ഘാട്ട്. ഈ കൊച്ചുവീട്ടിലാണ് രാഹുലിന്റെയും അല്‍പ്പനയുടെയും ദിവ്യാന്‍ഷിയെന്ന ഒന്നരവയസ്സുകാരിയും മറ്റ് രണ്ട് മക്കളും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ച റോഡിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന ദിവ്യാന്‍ഷിയെ തെരുവുനായ്ക്കൂട്ടം കടിച്ചെടുത്തു. നായ്ക്കൂട്ടം കടിച്ചുകീറിയ പിഞ്ചുശരീരം കണ്ടെടുത്തത് ഏതാനും മീറ്ററുകള്‍ക്കപ്പുറത്തുനിന്നാണ്. തെരുവുനായ പ്രശ്നത്തില്‍ പലയാവര്‍ത്തി പരാതിപ്പെട്ടെങ്കിലും ആരും ചെവികൊടുത്തില്ല.

മൃഗസ്നേഹികളെന്ന പേരില്‍ ചില സംഘടനക്കാര്‍ തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ തുടങ്ങിയതോടെ നായശല്യം രൂക്ഷമായി. വീടുകളിൽനിന്ന് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥ. പതിവായി തെരുവുനായകൾ ആളുകളെ ആക്രമിക്കാനിറങ്ങിയപ്പോള്‍ നായസ്നേഹികളെ കാണാതായി.

Stray dog attack two year old dies in delhi

MORE IN INDIA
SHOW MORE