‘അച്യുതം കേശവം’ ഭക്തിഗാനം പാടി ജര്‍മന്‍ ഗായിക; താളം കൊട്ടി മോദി

Cassandra with modi
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ ഭക്തിഗാനം ആലപിച്ച് അന്ധയായ ജര്‍മന്‍ ഗായിക കസാന്ദ്ര മേ സ്പിറ്റ്മാൻ. അച്യുതം കേശവം എന്ന ഭക്തിഗാനവും മറ്റൊരു തമിഴ് ശിവ ഭക്തിഗാനവും ഇവര്‍ ആലപിച്ചു. ഭക്തിഗാനത്തിന് താളം പിടിച്ചും കൂടെ മൂളിയും പാട്ട് ആസ്വദിക്കുന്ന മോദിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 

ജര്‍മന്‍ ഗായികയായ കസാന്ദ്ര മേ സ്പിറ്റ്മാനും അമ്മയും തമിഴ്നാട്ടിലെത്തിയപ്പോഴാണ് മോദിയെ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചത്. അച്യുതം കേശവം എന്ന ഗാനമാണ് മോദിക്കു മുന്നില്‍ ഇവര്‍ ആലപിച്ചത്. അതി മനോഹരമായാണ് കസാന്ദ്ര പാടിയത്. പാട്ടിനൊപ്പം മുന്നിലുള്ള ടേബിളില്‍ താളം കൊട്ടിയും കൂടെ പാടിയും ഗാനം ആസ്വദിക്കുകയാണ് മോദി. പാട്ട് അവസാനിച്ചയുടന്‍ മോദി അതിമനോഹരം എന്ന് പ്രശംസിക്കുകയും കൈയ്യടിക്കുയും ചെയ്യുന്നതും വിഡിയോയില്‍ കാണാം. 

ഇന്ത്യന്‍ ഭാഷകളെ അതിയായി സ്നേഹിക്കുന്നയാളാണ് കസാന്ദ്ര. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഭക്തിഗാനങ്ങള്‍ ഇവര്‍ മുന്‍പും അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഭജന 'റാം ആയേംഗേ' പാടി സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഒരിക്കല്‍ മോദി കാസാന്‍ഡ്രയെ കുറിച്ച് പറഞ്ഞിരുന്നു. 

German singer's devotional song infront of prime minister narendra modi 

MORE IN INDIA
SHOW MORE