വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി തട്ടിപ്പ്; പരാതിയുമായി നടി വിദ്യാ ബാലന്‍

നടി വിദ്യാ ബാലൻ്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം, ജീ-മെയിൽ അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടാൻ ശ്രമമെന്ന് പരാതി. നടിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. വിദ്യാ ബാലൻ എന്ന വ്യാജേന ഇൻസ്റ്റഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് ആളുകളെ സമീപിച്ചെന്നാണ് പരാതി. ചില സിനിമ പ്രവർത്തകരെയും ഇങ്ങനെ കബളിപ്പിക്കാൻ ശ്രമിച്ചു. 

സിനിമാ രംഗത്തെ ചിലരാണ് ഈ തട്ടിപ്പ് വിദ്യയുടെ ശ്രദ്ധയിൽപെടുത്തിയത്. ഐ.ടി ആക്ട് പ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. നേരത്തെ വിദ്യാ ബാലൻ്റെ പേരിൽ വ്യാജ വാട്സാപ്പ് നമ്പർ പ്രചരിപ്പിച്ചും തട്ടിപ്പിന് ശ്രമം നടന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഫോളോവേഴ്സിന് താരം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

Vidya Balan Files Police Complaint Against Fake Instagram Account