വിമാന യാത്രയില്‍ ലഗേജില്ലേ? എന്നാല്‍ ഇനി പണവും കുറവ് മതി..!

air-india
SHARE

ലഗേജില്ലാതെ വിമാനയാത്രകള്‍ ചെയ്യുന്നവര്‍ക്ക് പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയ‍ര്‍ ഇന്ത്യ. ലഗേജുകളില്ലാതെ രാജ്യാന്തര തലത്തില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ഈ ഓഫര്‍ ഉപയോഗപ്പെടുത്താം.

200 മുതല്‍ 500 രൂപ വരെയാണ് സാധാരണ നിരക്കും ലൈറ്റ് നിരക്കും തമ്മിലുള്ള വ്യത്യാസം. രാജ്യാന്തര തലത്തില്‍ ചില റൂട്ടുകളില്‍ ഇത് 1000 രൂപ വരെയാകാം. ലൈറ്റ് ഫെയേഴ്സ് എന്ന ഈ ഓഫര്‍ എയർലൈനിന്റെ മൊബൈൽ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും ലഭ്യമാകും . അതേസമയം, ഇത് പ്രയോജനപ്പെടുത്തുന്ന യാത്രക്കാർക്ക് മുൻകൂർ ബുക്ക് ചെയ്താൽ സാധാരണ ക്യാബിൻ ബാഗേജ് അലവൻസായ 7 കിലോയ്ക്ക് പുറമേ മൂന്ന് കിലോ അധിക ക്യാബിൻ ബാഗേജ് അലവൻസും ലഭിക്കുമെന്നും ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ പറയുന്നു.

ലഗേജ് ഇല്ലാത്ത യാത്രക്കാ‍ര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ വേഗത്തില്‍ തന്നെ ചെക്ക് ഇന്‍ നടപടിക്രമങ്ങള്‍ പൂ‍ര്‍ത്തിയാക്കാനും സാധിക്കും. ഇനി ഇങ്ങനെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ആവശ്യമെങ്കില്‍ പിന്നീട് പണമടച്ച് ലഗേജുകള്‍ ചേ‍ര്‍ക്കാനും യാത്രാ തീയതി മാറ്റാനും സൗകര്യമുണ്ട്. എന്നാല്‍ ഇതിന് പ്രത്യക ഫീസ് ഈടാക്കും. സീസണ്‍ അനുസരിച്ചാകും ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുക. മറ്റ് എയര്‍ലൈന്‍സുകളും ഈ ഓഫറുകളുമായി വൈകാതെ എത്തുമെന്നും റിപ്പോര്‍‌ട്ടുകളുണ്ട്.

Air India Express introduces Xpress Lite fares for budget-conscious travellers

MORE IN INDIA
SHOW MORE