ബെംഗലൂരു - കണ്ണൂർ എക്സ്പ്രസ് കോഴിക്കോടേക്ക് നീട്ടരുത്; എതിര്‍പ്പറിയിച്ച് എംപി

railway-train-07
SHARE

ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്നതിൽ പ്രതിഷേധം. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്  ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ റെയിൽവേ മന്ത്രിക്ക് കത്തയച്ചു. ട്രെയിൻ  കോഴിക്കോട്ടേക്ക് നീട്ടുമ്പോൾ റിസർവേഷൻ കോട്ട മംഗളൂരുവിന് നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് എം.പിയുടെ ഇടപെടൽ. 

മലബാറിലെ ട്രെയിൻ യാത്രാ ക്ലേശത്തിന് ആശ്വാസമാകുന്ന തീരുമാനമായിരുന്നു ബെംഗലൂരു കണ്ണൂർ എക്സ്പ്രസ് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടുന്നത്. രാത്രി 9.35 ന് ബെംഗളുരുവിൽ നിന്ന് പുറപ്പെട്ടുന്ന ട്രെയിൻ മംഗളൂരു വഴി രാവിലെ 10.55 ന് കണ്ണൂരിലെത്തും. പതിനൊന്നിന്ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 12.40 ന് കോഴിക്കോട്ട് എത്തുന്ന തരത്തിൽ സർവീസ്. പകൽ 2. 45 ന് കോഴിക്കോട് നിന്ന് ചെന്നൈ മംഗളുരു ട്രെയിൻ വിട്ടാൽ പിന്നീട് 5 നു പരശുറാം എകസ്പ്രസ് മാത്രമാണ് സാധാരണ യാത്രക്കാരുടെ ആശ്രയം. തീരുമാനിച്ചതു പോലെ കോഴിക്കോട് - ബെംഗലൂരു ട്രെയിൻ 3.30 ന് ഓടി തുടങ്ങിയാൽ പരശുവിലെ ശ്വാസം മുട്ടിക്കുന്ന തിരക്കിൽ നിന്ന് യാത്രക്കാർക്ക് രക്ഷപ്പെടാം.ഇതിനെല്ലാമാണ് ബി ജെ പി എം പി നളിൻ കുമാർ കട്ടീൽ മുടക്കം നിൽക്കുന്നത്.

മംഗലൂരു ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ട്രെയിൻ കേരളത്തിലേക്ക് നീട്ടുന്നതിൽ രാഷ്ട്രീയപരമായ തർക്കങ്ങൾ ഉണ്ടെന്നാണ് വിവരം. വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടിയാൽ സാധാരണ ട്രെയിനുകളുടെ സമയത്തെ ബാധിക്കുമെന്ന ആശങ്ക റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും ഉന്നയിച്ചിട്ടുണ്ട്.

South Karnataka MP Nalin kumar kattil opposes bengaluru-kannur express's extension to CLT

MORE IN INDIA
SHOW MORE