ചില്ല് തകര്‍ന്നത് കല്ലേറിലല്ല; കയര്‍ തട്ടിയെന്ന് കോണ്‍ഗ്രസ്

ബംഗാളിൽ ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി സഞ്ചരിച്ച കാറിൻ്റെ ചില്ല് തകർന്നു. ചില്ല് തകർന്നത് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പിടിച്ചിരുന്ന വലിയ കയർ തട്ടിയാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ പ്രതികരണം.  

ഗാന്ധിയുടെ ന്യായ യാത്ര ബീഹാറിൽനിന്ന് ബംഗാളിലെ മാൾഡയിലേക്ക് പ്രവേശിച്ചത്. ഭാലുകയിൽ എത്തിയതോടെ രാഹുൽ സഞ്ചരിച്ചിരുന്ന കാറിൻറെ പുറകിലെ ചില്ല് തകർന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് പിടിച്ചിരുന്ന വലിയ കയർ വന്ന് തട്ടിയാണ് ചില്ല് തകർന്നതെന്ന് ദേശീയ നേതൃത്വം പ്രതികരിച്ചു. യാത്രയ്ക്ക് നേരെ കല്ലേറുണ്ടാ യെന്നും ബംഗാൾ പോലീസിന് സുരക്ഷ വീഴ്ചയുണ്ടായെന്നും സംസ്ഥാന അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി ആരോപിച്ചു.  അധിര്‍ രഞ്ജൻ തരം താണ രാഷ്ട്രീയം കളിക്കുകയാണെന്നും  ബിജെപിക്കെതിരെ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് തൃണമുല്‍ ചോദിച്ചു. അതേസമയം സിറ്റ് വിഭജനം തകർത്തത് കോൺഗ്രസ് ആണെന്നും ബിജെപിയെ നേരിടാൻ കഴിയുന്ന പാർട്ടി തൃണമൂലാണെന്നും  മാൾഡയിലെ പതയാത്രയിൽ മമത ബാനർജി ആരോപിച്ചു. 

ആരോപണങ്ങളിൽ മിതത്വം പാലിച്ചാണ് കോൺഗ്രസിന്റെ പ്രതികരണം. ബംഗാളിലേക്ക് കടന്ന ന്യായ് യാത്രക്ക് മാൾഡയിലും മുർഷിദാബാദിലും പൊതു സമ്മേളനത്തിനും  ബെർഹാംപൂരിൽ രാത്രി താമസത്തിനും ബംഗാൾ സർക്കാർ അനുമതി നിഷേധിച്ചിരിക്കുകയാണ്.

Rahul gandhi's car window pane smashed not in stone pelting clarifies congress