ബീറ്റിങ് റിട്രീറ്റോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനം ​​

ലോകത്തിലെ ഏറ്റവും വർണാഭമായ സംഗീതവിരുന്നുകളിലൊന്നായ ബീറ്റിങ് റിട്രീറ്റോടെ എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാപനം. പൂർണമായും ഇന്ത്യൻ ഈണങ്ങളോടെയാണ് ഇത്തവണ ബീറ്റിങ് റിട്രീറ്റ് അരങ്ങേറിയത്. സൂര്യസ്തമയത്തിന് തൊട്ട് മുമ്പ് വിജയ് ചൗക്കിൽ ദീപാലങ്കാരത്തിൽ തിളങ്ങി നിന്ന രാഷ്ട്രപതി ഭവനെയും നോർത്ത്, സൗത്ത് ബ്ലോക്കുകളെയും സാക്ഷിയാക്കി തുടക്കം. അശ്വാരൂഢ സേനയുടെ അകമ്പടിയോടെയെത്തിയ സര്‍വ സൈന്യാധിപ ദ്രൗപതി മുർമുവിന് സേനത്തലവന്‍മാര്‍ സല്യൂട്ട് നല്‍കി. ചരിത്രത്തിലാദ്യമായി ശംഖുനാദമുയർന്നു.

സംഗീതത്തിനിടെ ഗാന്ധിജിയുടേതടക്കം പല ആകൃതിയിൽ സേനാംഗങ്ങൾ നിരന്നു. കണ്ണിനും കാതിനും കുളിർമ നൽകുന്നതിനൊപ്പം മനസിൽ ദേശഭക്തി നിറക്കുന്ന സംഗീതം. സൈന്യത്തിനു ലഭിച്ച പുതിയ ആയുധങ്ങൾ റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ചെങ്കിൽ  അതെല്ലാം സമ്മാനിച്ച സർവസൈന്യാധിപ ക്ക് നന്ദി പ്രകാശിപ്പിക്കലാണ് ബീറ്റിങ് റിട്രീറ്റ്. സംഗീതസാന്ദ്രമായിരുന്നു നന്ദി പ്രകടനവും മടക്കയാത്രയും.

The 75th Republic Day celebrations concluded with a beating retreat.