ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറില്‍; നിതീഷിന്‍റെ കളം മാറ്റത്തില്‍ മൗനം പാലിച്ച് രാഹുല്‍

രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ, രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബിഹാറിലെത്തി.   പത്തുവര്‍ഷത്തെ  നരേന്ദ്രമോദിയുടെ ഭരണം  രാജ്യത്തെ ഒബിസികളെയും  ദളിതരെയും അവഗണിച്ചു  എന്ന്  രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.  ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഇഡി ഓഫീസില്‍ ഹാജരായി. പുതിയ എന്‍ഡിഎ മന്ത്രിസഭയുടെ ആദ്യയോഗം അല്‍പസമയത്തിനകം പട്നയില്‍ ചേരും. 

ഇന്ത്യ സഖ്യവും പൊളിച്ച് കോണ്‍ഗ്രസിന്‍റെ എംഎല്‍എലമാരെയുമായി നിതീഷ് കുമാര്‍ സ്ഥലംവിട്ടതിന് തൊട്ടുപിന്നാലെയാണ് രാഹുല്‍ഗാന്ധി ന്യായ് യാത്രയുമായി ബിഹാറിലെത്തിയത്. മോദിയും നിതീഷും  ലക്ഷ്യമിടുന്ന പിന്നാക്ക സമുദായത്തെത്തന്നെ രാഹുലും ഉന്നംവച്ചു. പത്തുവര്‍ഷത്തെ മോദിഭരണം ഒബിസികള്‍ക്കും ദളിതര്‍ക്കും വേണ്ടി ഒന്നും ചെയ്തില്ലെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ്, രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന ആവശ്യം ആവര്‍ത്തിച്ചു. 

നിതീഷിന്‍റെയും എംഎല്‍മമാരുടെയും കളംമാറ്റത്തെക്കുറിച്ച് രാഹുല്‍ മൗനം പാലിച്ചു.  ഇതിനിടെ ഇഡിയെ ഉപയോഗിച്ച് തന്നെ വിരട്ടാനാവില്ലെന്ന് പ്രഖ്യാപിച്ച് അഴിമതിക്കേസിലെ ചോദ്യം ചെയ്യലിനുള്ള മുന്‍മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ വരവ് അണികള്‍ക്ക് ആവേശമായി .( Hold slogneering ലാലു നടന്നു പോകുമ്പോള്‍) അതേസമയം    ആര്‍ജെഡിയില്‍ നിന്നുള്ള നിയമസഭാ സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ നീക്കാന്‍ എന്‍ഡിഎ നീക്കം തുടങ്ങി. സ്പീക്കറില്‍ അവിശ്വാസം പ്രകടിപ്പിച്ച് ബിജെപി , ജെഡിയു , എച്ച്എഎം പാര്‍ട്ടികള്‍ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. മന്ത്രിസഭാ വിപുലീകരണത്തില്‍ പിന്നാക്ക വിഭാഗത്തിന് മുന്‍ഗണന ലഭിച്ചേക്കുമെന്നാണ് സൂചന.