ടിക്കറ്റെടുക്കാതെ ഞെങ്ങിഞെരുങ്ങി എസി കോച്ചില്‍ യാത്രക്കാര്‍; മന്ത്രിയെ ടാഗ് ചെയ്ത് യുവതി

swathiwb
SHARE

മഹാനന്ദ എക്സ്പ്രസില്‍ ടിക്കറ്റെടുക്കാതെ എസി ഫസ്റ്റ് ടയര്‍ കംപാര്‍ട്ട്മെന്റില്‍ കയറിക്കൂടിയ യാത്രക്കാരുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് യുവതി. എന്ത് സുരക്ഷയാണ് ഈ ട്രെയിനനകത്തുള്ളത് എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് ഈ വിഡിയോ പ്രചരിച്ചതിലൂടെ ഉയരുന്നത്. സ്വാതി രാജ് എന്ന എക്സ് ഉപയോക്താവാണ് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. റെയില്‍വേയെയും മന്ത്രി അശ്വിനി വൈഷ്ണവിനേയും ടാഗ് ചെയ്താണ് യുവതി വിഡിയോ പങ്കുവെച്ചത്. 

കൂടിയ തോതിലുള്ള ടിക്കറ്റ്നിരക്ക് നല്‍കി എസി കോച്ചില്‍ കയറിയിട്ട് എന്തുകാര്യമെന്നും യുവതി ചോദിക്കുന്നു. സുരക്ഷ പോലും ചോദ്യം ചെയ്യപ്പെടുകയാണ്. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ യുവതിയുടെ ഫോണ്‍ നമ്പറും പിഎന്‍ആര്‍ നമ്പറും അയച്ചു തരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേ പരാതി സെല്ലിലേക്ക് പരാതി അയയ്ക്കാനും റെയില്‍വേ ആവശ്യപ്പെട്ടു. 

വിഡിയോ കണ്ട് സമൂഹമാധ്യമങ്ങളിലും ആളുകള്‍ രോഷാകുലരാകുന്നുണ്ട്്. ട്രെയിന്‍ യാത്ര ഉപേക്ഷിച്ച് വിമാനയാത്ര തിരഞ്ഞെടുക്കാനും സമൂഹമാധ്യമങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്.  ഇതേ വിഷയമുന്നയിച്ച് നിരവധി യാത്രക്കാര്‍ നേരത്തേയും പരാതി നല്‍കിയിട്ടുണ്ട്. 

Woman shared video of ticketless passengers in ac coach in mahananda express

MORE IN INDIA
SHOW MORE