വിഡിയോ ചിത്രീകരണത്തിനിടെ വ്ലോഗറുടെ കഴുത്ത് ചുറ്റിപ്പിടിച്ചു; യുവാവിനെ പൊക്കി പൊലിസ്

വിഡിയോ ചിത്രീകരണത്തിനിടെ ദക്ഷിണ കൊറിയന്‍ വ്ലോഗറുടെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിച്ച യുവാവിനെ പൊക്കി പൂനെ പൊലിസ്.  വിഡിയോ പ്രചരിച്ചതോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നവംബറിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പിംപ്രി ചിന്ദ്‌വാദില്‍ രവേത് മേഖലയില്‍വെച്ച് വിഡിയോ ചിത്രീകരിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കെല്ലി എന്ന യുവവ്ലോഗറുടെ കഴുത്തിലൂടെ കൈ ചുറ്റിപ്പിടിക്കുകയായിരുന്നു. മോശം പ്രവര്‍ത്തിയെന്ന തരത്തില്‍ ഈ വിഡിയോക്ക് താഴെ കമന്റുകളും നിറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനു തൊട്ടുപിന്നാലെ പൂനെ പൊലിസ് യുവാവിനെ തേടി അന്വേഷണം ആരംഭിച്ചത്. 

രവേത് മേഖലയിലെ മാര്‍ക്കറ്റ് തൊഴിലാളികളുമായി സംസാരിക്കുകയും വിഡിയോ ചിത്രീകരിക്കുകയുമായിരുന്നു കെല്ലി. അതിനിടെ പിറകിലൂടെ വന്ന് അനുവാദമില്ലാതെ യുവതിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചതും കൈ ചുറ്റിപ്പിടിച്ചതും വളരെ മോശം പ്രവര്‍ത്തിയായെന്ന് കണ്ടെത്തിയാണ് പൊലിസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മാര്‍ക്കറ്റിലെ തൊഴിലാളികളുമായും സാധനങ്ങള്‍ വാങ്ങാനെത്തിയവരുമായും സംസാരിക്കുകയും അതിനിടെ തേങ്ങാവെള്ളം കുടിക്കുകയുമായിരുന്നു കെല്ലി.  ഇതിനിടെയാണ് യുവാവിന്റെ പരാക്രമം.  ഈ യുവാവിനു പിന്നില്‍ മറ്റൊരാള്‍ കൂടി വരികയും ചേര്‍ന്ന് നില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

ഈ സമയത്ത് തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് കെല്ലിയുടെ മുഖഭാവത്തില്‍ നിന്നും തന്നെ വ്യക്തമായിരുന്നു. പിംപ്രി ചിന്ദ്‌വാദ് ക്രൈംബ്രാഞ്ചാണ് യുവാവിനെ ട്രാക്ക് ചെയ്തത് കഴിഞ്ഞ വര്‍ഷം മുംബൈയിലും ഒരു.  ദക്ഷിണ കൊറിയന്‍ വ്ലോഗര്‍ സമാന സാഹചര്യത്തില്‍ ആക്രമിക്കപ്പെട്ടിരുന്നു. 

Pune man arrested for harrassing a south korean vlogger