5000 വജ്രങ്ങള്‍, രാമായണത്തിലെ കഥാപാത്രങ്ങള്‍; രാമക്ഷേത്ര മാതൃകയില്‍ നെക്ലേസ്

ram-temple-jwellery
SHARE

അയോധ്യയിലെ രാമക്ഷേത്ര മാതൃകയില്‍ നെക്ലേസുണ്ടാക്കി സൂറത്തിലെ  വജ്ര വ്യാപാരി. 5000 വജ്രങ്ങളും രണ്ട് കിലോഗ്രാം വെള്ളിയും നെക്ലേസ് നിര്‍മാണത്തിനായി ഉപയോഗിച്ചു. രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ ശ്രീരാമനെയും സീതയെയും ലക്ഷ്മണനെയും ഹനുമാനെയുമൊക്കെയാണ് നെക്ലേസില്‍ കൊത്തിവച്ചിട്ടുള്ളത്. 35 ദിവസമെടുത്താണ് നെക്ലേസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. നെക്ലേസ് വില്‍ക്കാന്‍ വേണ്ടിയുള്ളതല്ലെന്നും രാമക്ഷേത്രത്തിന് തന്നെ നെക്ലേസ് സമര്‍പ്പിക്കുമെന്നും വ്യാപാരി അറിയിച്ചു.

2024 ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ നടക്കുക. ജനുവരി 16 ന് ചടങ്ങുകള്‍ ആരംഭിക്കും. ജനുവരി 14 മുതൽ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവ് ആചരിക്കും. മഹായജ്ഞവും നടത്തും. ജനുവരി 22 ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.

അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകളിലേക്കു ക്ഷണം ലഭിച്ച പ്രമുഖരുടെ പേരുകളും പുറത്തുവിട്ടിരുന്നു. കേരളത്തിൽ നിന്നു നടൻ മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണമുണ്ടെന്നാണു റിപ്പോർട്ടുകള്‍. മോഹന്‍ലാലിനെ കൂടാതെ സിനിമാ മേഖലയില്‍ നിന്നും അമിതാഭ് ബച്ചന്‍, രജനികാന്ത്, അക്ഷയ് കുമാര്‍, മാധുരി ദീക്ഷിത്, അനുപം ഖേര്‍, ചിരഞ്ജീവി, ഋഷഭ് ഷെട്ടി, ധനുഷ്‌, സംവിധായകരായ രാജ്കുമാര്‍ ഹിരാനി, സഞ്ജയ് ലീല ബന്‍സാലി, രോഹിത് ഷെട്ടി എന്നിവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ക്ഷണക്കത്ത് ലഭിച്ചേക്കാമെന്നാണ് സൂചന. 

ക്രിക്കറ്റ് മേഖലയില്‍ നിന്ന് സച്ചിൻ തെൻഡുൽക്കർ, വിരാട് കോലി എന്നിവര്‍ക്കും, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി, രത്തൻ ടാറ്റ തുടങ്ങിയവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. കൂടാതെ, 50 വിദേശ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.

A diamond merchant from Surat made a necklace modeled after the Rama temple in Ayodhya.

MORE IN INDIA
SHOW MORE