ഗുജറാത്തില്‍ പണി പൂര്‍ത്തിയായ പാലം ഉദ്ഘാടനത്തിന് മുന്‍പ് തകര്‍ന്നു വീണു

ചിത്രം: ട്വിറ്റര്‍

ഗുജറാത്തിലെ തപി ജില്ലയിൽ മിൻഡോല നദിയ്ക്ക് കുറുകെ പുതുതായി നിർമിച്ച പാലം തകര്‍ന്നു വീണു. വലോദ് താലൂക്കിലെ മേപൂർ ഗ്രാമത്തെയും വ്യാര താലൂക്കിലെ ദെഹ്ഗാമ ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന പാലമാണ് ഇന്ന് രാവിലെ 6.30 ഓടെ തകര്‍ന്നു വീണത്. പാലത്തിന്റെ മധ്യഭാഗം തകര്‍ന്ന് മിൻഡോല നദിയിലേക്ക് വീഴുകയായിരുന്നു. 

മുന്‍പ് ഇവിടെ നിലനിന്നിരുന്ന പാലം മഴക്കാലത്ത് നദിയില്‍ വെള്ളം ഉയരുമ്പോള്‍ മുങ്ങിപ്പോകുന്നത് പതിവായതോടെയാണ് ജനങ്ങള്‍ പുതിയ പാലത്തിനായി നിവേദനം നല്‍കുന്നത്. തുടര്‍ന്ന് 2021 ലാണ് രണ്ടു കോടി രൂപ ചെലവില്‍ പുതിയ പാലം നിര്‍മിക്കാന്‍ അനുമതി ലഭിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായ പാലം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് തകര്‍ന്ന് നദിയില്‍ വീഴുന്നത്. സംഭവത്തില്‍ തപി ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാലത്തിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരവും പരിശോധിക്കും. 

Gujarat bridge collape