ഒഡീഷ ട്രെയിന്‍ ദുരന്തം; സിബിഐ സംഘം പരിശോധന നടത്തി

cbi
SHARE

ഒഡീഷ ട്രെയിന്‍ ദുരന്തം അട്ടിമറിയെന്ന സംശയം ബലപ്പെടവെ, സ്ഥലത്ത് സിബിഐ സംഘം പരിശോധന നടത്തി. അപകടം തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഗൂഢാലോചനയെന്ന് ബംഗാള്‍ ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു. അപഹാസ്യവും അങ്ങേയറ്റം അപലപനീയവുമായ പ്രസ്താവനയെന്ന് തൃണമൂലിന്‍റെ മറുപടി. 

278 മനുഷ്യരുടെ ജീവനെടുത്തത് അപകടമോ , അട്ടിമറിയോ ? അട്ടിമറി എന്നതിനാണ് റെയില്‍വേ ഊന്നല്‍ നല്‍കുന്നത്. അപകടസ്ഥലം അടിമുടി പരിശോധിക്കുകയാണ് സിബിഐ, ഫൊറന്‍സിക് സംഘങ്ങള്‍.  അപകടത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസെന്ന ബിജെപി ആരോപണത്തോടെ രാഷ്ട്രീയ വിവാദവും കൊഴുക്കുകയാണ്. ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ആദ്യ വെടി പൊട്ടിച്ചത്. 

അപകട സ്ഥലത്ത് അശ്വിനി വൈഷ്ണവിനെ ഒപ്പം നിര്‍ത്തി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി ഉന്നയിച്ച ആരോപണങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. മുന്‍ റയില്‍വേമന്ത്രികൂടിയായ മമത ബാനര്‍ജി ഓരോ ദിവസവും ആരോപണങ്ങളുടെ മുന കൂര്‍പ്പിക്കുകയുമാണ്. സുവേന്ദു അധികാരിയുടേത് ‌അപഹാസ്യവും അങ്ങേയറ്റം അപലപനീയവുമായ പ്രസ്താവനയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ്  രാജി ആവശ്യം ശക്തമാവുന്നതിനിടെ നാലാംദിനം ബാലസോറില്‍നിന്ന് ഡല്‍ഹിയില്‍ മടങ്ങിയെത്തി അശ്വിനി വൈഷ്ണവ്‍. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ലൂപ്പ് ട്രാക്കിലടക്കം ഇപ്പോഴും അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്. അപകടത്തില്‍ ലോക്കോ പൈലറ്റ് കൊല്ലപ്പെട്ടെന്ന വാര്‍ത്ത വ്യാജമെന്ന് റെയില്‍വേ അറിയിച്ചു.

MORE IN INDIA
SHOW MORE