1,717 കോടി രൂപ ചെലവ്; നിര്‍മാണത്തിലിരിക്കെ പാലം തകര്‍ന്നുവീണു

bihar bridge 0406
SHARE

ബിഹാറിൽ നിർമാണത്തിലിരുന്ന പാലം തകര്‍ന്നു വീണു. വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. ഖഗാരിയെയും ഭാഗൽപുരിനെയും ബന്ധിപ്പിക്കുന്ന പാലമാണു നടുഭാഗം തകർന്ന് ഗംഗാ നദിയിൽ വീണത്.  ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

1,717 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന പാലമാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ഏപ്രിലിൽ വീശിയടിച്ച ശക്തമായ കാറ്റിൽ പാലത്തിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതേസമയം കഴിഞ്ഞ ഡിസംബറിലും ബിഹാറിൽ പാലം തകർന്നുവീണിരുന്നു. ബെഗുസാര ജില്ലയിലെ പാലമാണ് ‍കഴിഞ്ഞ ഡിസംബറില്‍ രണ്ടായി പിളർന്നു പുഴയിൽ പതിച്ചത്.

ഭാഗൽപുരിലെ പാലം തകര്‍ന്നു വീണതിനെ തുടര്‍ന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പാലത്തിന്റെ മൂന്നടിയോളം ഭാഗം നദിയിൽ മുങ്ങിയെന്നാണു വിവരം. അതേസമയം പാലം തകര്‍ന്നുവീണ സാഹചര്യത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജസ്വി യാദവും രാജിവയ്ക്കണമെന്നവാശ്യപ്പെട്ട് ബിജെപി നേതാവ് അമിത് മാളവ്യ രംഗത്തെത്തി.

Bridge in Bihar collapsed in to Ganga

MORE IN INDIA
SHOW MORE