കര്‍ണാടക മന്ത്രിസഭ: പത്തില്‍ ഒമ്പതു പേരും ക്രിമിനല്‍ കേസ് പ്രതികളെന്ന് റിപ്പോര്‍ട്ട്

karntaka-ministers-are-accused-in-criminal-cases
SHARE

കര്‍ണാടകയിലെ പുതിയ മന്ത്രിസഭയിലെ ഒരാള്‍ ഒഴികെ എല്ലാവരും ക്രിമിനല്‍ കേസുകളിലെ പ്രതികളെന്നു കണ്ടെത്തല്‍. ശനിയാഴ്ച അധികാരമേറ്റ 10അംഗ മന്ത്രിസഭയില്‍ 4പേര്‍ ഗുരുത ക്രിമിനല്‍ കേസുകളില്‍ പ്രതികളാണന്നും ഇലക്ഷന്‍ വാച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മലയാളിയായ മന്ത്രി കെ.ജെ. ജോര്‍ജിനെ കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തവുമല്ല.

തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ ക്രോഡീകരിച്ചാണു സന്നദ്ധ സംഘടനയായ ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ട് തയാറാക്കിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം 9 മന്ത്രിമാരും ക്രമിനല്‍ കേസുകളില്‍ പ്രതികളാണ്. ഇതില്‍ തന്നെ നാലുപേര്‍ ഗുരുതര കേസുകളില്‍ പേരുചേര്‍ക്കപ്പെട്ടവരാണ്. മറ്റുള്ളവര്‍ അഴിമതിയടക്കമുള്ള അന്വേഷണങ്ങളാണു നേരിടുന്നത്. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് നിയമസഭയിലെ ധനാഢ്യന്‍.1413.8 കോടിയാണ് ശിവകുമാറിന്റെ വെളിപ്പെടുത്തിയ ആസ്തി. മന്ത്രിമാരുടെ ശരാശരി സമ്പത്ത് 229.27 കോടി വീതമാണ്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ കൂടിയായിട്ടുള്ള പ്രിയാങ്ക് ഖാര്‍ഗെയാണു മന്ത്രിസഭയിലെ ദരിദ്രാംഗം.16.83 കോടി ആണ് പ്രിയാങ്കിന്റെ സമ്പത്ത്. കടത്തിലും ഡി.കെ. ശിവകുമാര്‍ തന്നെയാണു മുന്‍പില്‍. 265 കോടിയാണു കടം. പി.എച്ച്.ഡിക്കാരനായ  കെ.എച്ച് മുനിയപ്പയാണു മന്ത്രിയസഭയിലെ ഉയര്‍ന്ന വിദ്യാസമ്പന്നന്‍. 

മലയാളിയായ മന്ത്രി കെ.ജെ.ജോര്‍ജിന്റെ വിവരങ്ങള്‍ സംഘടന പുറത്തുവിട്ടിട്ടില്ല. ജോര്‍ജ് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നിന്നുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തതിനാലാണിത്.

nine ministers of Karnataka's new cabinet found to be accused in criminal cases.

MORE IN INDIA
SHOW MORE