യു.ടി.ഖാദര്‍ കര്‍ണാടക സ്പീക്കര്‍; ന്യൂനപക്ഷ മുഖം; തെരഞ്ഞെടുപ്പ് എതിരില്ലാതെ

ut khader21
SHARE

കര്‍ണാടകയുടെ ആദ്യത്തെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള സ്പീക്കറായി മലയാളിയായ മംഗളുരു എം.എല്‍.എ യു.ടി. ഖാദറിെന തിരഞ്ഞെടുത്തു. വിധാന സൗധയില്‍ നടന്ന ചടങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മുന്‍മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ഖാദറെ സ്പീക്കര്‍ ചേംബറിലേക്ക് ആനയിച്ചു. 

പ്രതിപക്ഷമായ ബി.ജെ.പി സ്ഥാനാര്‍ഥിയെ നിര്‍ത്താത്തിനാല്‍ എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. 2008 മുതല്‍ മംഗളുരു നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യു.ടി. ഖാദര്‍ നേരത്തെ ഭക്ഷ്യ സിവില്‍ സപ്ലൈസ്, നഗര–ഭവന വികസന വകുപ്പുകളുടെ മന്ത്രിയായിരുന്നിട്ടുണ്ട്. മേഖല–സമുദായ സമവാക്യങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണു തീരദേശ കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖമായ ഖാദറിനെ തേടി സ്പീക്കര്‍ പദവിയെത്തിയത്.

MORE IN INDIA
SHOW MORE