‘രണ്ടായിരത്തിന്റെ നോട്ടിനോട് മോദിക്ക് താല്‍പര്യമില്ലായിരുന്നു; അത് പാവങ്ങൾക്കുവേണ്ടിയുള്ളത് ആയിരുന്നില്ല’

currency
SHARE

രണ്ടായിരം രൂപയുടെ കറന്‍സികൾ രാജ്യത്ത് ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം തീരെ ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു.

‘പാവങ്ങൾക്കുവേണ്ടിയുള്ള കറൻസി നോട്ടായി 2000ന്റെ നോട്ടിനെ അദ്ദേഹം കണ്ടിരുന്നില്ല. 1000, 500 നോട്ടുകൾ പിൻവലിച്ചതിനെ തുടർന്ന് അവിടെ കുറച്ചുകാലത്തേക്കു പുതിയ നോട്ടുകൾ ഇറക്കേണ്ടിയിരുന്നു. നിരോധിച്ച നോട്ടുകൾ തിരികെയെത്തുന്നതും പുതിയ നോട്ടുകളുടെ പ്രിന്റിങ്ങും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ 2000ന്റെ നോട്ടുകൾ ഇറക്കുക എന്നതായിരുന്നു പോംവഴി. 

കള്ളപ്പണത്തെ നേരിടാൻവേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ല’– എന്നാണ് നൃപേന്ദ്ര മിശ്ര പറഞ്ഞിരിക്കുന്നത്. 2014–2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നയാളാണ് നൃപേന്ദ്ര മിശ്ര. 

Did Modi Support Issuance Of Rs 2000 Note In 2016? Ex-PMO Official Says This

MORE IN INDIA
SHOW MORE