
പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു. 71വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരപഞ്ചരം, ധന്യ, ഡെയ്സി തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ അദ്ദേഹം വിവിധ ഭാഷകളിലായി ഇരുനൂറിലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. അണുബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായ ശരത് ബാബുവിനെ ഏപ്രില്‍ 20നാണു ചെന്നൈയില്‍ നിന്നു ബെംഗളുരുവിലെ ആശുപത്രിലേക്കു മാറ്റിയത്. തുടര്‍ന്ന് ഹൈദരാബാദിലേക്കു കൊണ്ടുപോകുകയായിരുന്നു.