മിന്നും വിജയം; യുവ വനിതാ എം.എല്‍.എയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം

cyber attack
SHARE

മിന്നും വിജയത്തിനു പിന്നാലെ കര്‍ണാടകയിലെ വനിതാ യുവ എം.എല്‍.എയ്ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവുമായി എതിരാളികള്‍. ചിക്കമഗളുരു ജില്ലയിലെ മുദിഗരെ മണ്ഡലത്തില്‍ വിജയിച്ച നയന ജാഹറാണു തന്റെ സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങള്‍ കൂട്ടിയിണക്കിയുള്ള എതിരാളികളുടെ തരംതാണ കളികള്‍ക്കെതിരെ പരസ്യമായി രംഗത്ത് എത്തിയത്. 

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ മുദിഗരെ എം.എല്‍.എ നയന ജാഹറന്ന നയന മോട്ടമ്മയാണു സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിനു മുന്‍പു പഠനാര്‍ഥം അമേരിക്കയിലായിരുന്ന നയന. ഈകാലത്തെ ഫോട്ടോകളില്‍ എഡിറ്റ് ചെയ്ത്, അശ്ലീല സന്ദേശങ്ങള്‍ ചേര്‍ത്താണു പ്രചരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ തോറ്റവരുെട മോഹഭംഗമാണു പ്രചാരണത്തിനു പിന്നിലെന്നും ഇത്തരം തരംതാണ നടപടികളിലൂടെ തളര്‍ത്താനാവില്ലെന്നും നയന പറഞ്ഞു. സ്വകാര്യ ജീവിതവും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള അന്തരം മനസിലാക്കാത്ത വിഢികളാണു പ്രചാരണത്തിനു പിന്നിലെന്നും നയന കുറ്റപ്പെടുത്തി.

ബി.ജെ.പിയിലെ ദീപക് ദൊദ്ദയെ പരാജയപ്പെടുത്തിയാണു നയന വിധാനസൗധയിലെത്തിയത്. മുന്‍വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ സി. മോട്ടമ്മയുടെ മകളാണു  നയന.

cyber attack against young female MLA at Karnataka

MORE IN INDIA
SHOW MORE