മോദി ആഘോഷത്തോടെ തുറന്നു; പിന്നാലെ ബെംഗളുരു–മൈസൂരു വേഗപാത വെള്ളത്തില്‍..!

expressway-
SHARE

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ബെംഗളുരു–മൈസുരു പത്തുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയില്‍ വേനല്‍ മഴയില്‍ തന്നെ വെള്ളക്കെട്ട്. ബെംഗളുരു നഗരത്തോടു ചേര്‍ന്നുള്ള രാമനഗര ജില്ലയിലൂടെ കടന്നുപോകുന്ന ഭാഗങ്ങളിലാണു കഴിഞ്ഞ രാത്രിയിലെ മഴയില്‍ വെള്ളം കയറിയത്.

ആറുദിവസം മുന്‍പാണു ബെംഗളുരു–മൈസുരു പത്തുവരി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുന്‍പു റോഡ് തിടുക്കപ്പെട്ടു തുറന്നുവെന്ന് ആരോപണവുമായി കോണ്‍ഗ്രസും കര്‍ഷകരും ഉദ്ഘാടനം നടന്ന മണ്ഡ്യയില്‍ പ്രതിഷേധിച്ചിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ടോള്‍ പിരിവും തുടങ്ങി. ഇന്നലെ ബെംഗളുരുവിലും സമീപ പ്രദേശങ്ങളിലും പെയ്ത കനത്ത മഴയില്‍ നേരത്തെ ഉയര്‍ന്ന ആരോപണങ്ങള്‍ ശെരിവയ്ക്കുന്ന തരത്തിലായി ഗ്രീന്‍ഫീല്‍ഡ് ഹൈവേ.

ടയറുകള്‍ മൂടിപോകുന്ന തരത്തില്‍ വെള്ളം ഉയര്‍ന്നതോടെ ചെറിയ അപകടങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ മഴയില്‍ റോഡ് ഒന്നടങ്കം ഒലിച്ചുപോയ രാമനഗര ജില്ലയിലെ വിവിധ പ്രദേശങ്ങളിലാണ് ഇത്തവണയും വെള്ളകെട്ടുണ്ടായത്. ഉദ്ഘാടനം ചെയ്തു മടങ്ങിയ പ്രധാനമന്ത്രി ഇതൊക്കെ പരിശോധിക്കാന്‍ തയാറാകുമോയെന്നായിരുന്നു പല യത്രക്കാരുടെയും രോഷത്തോടെയുളള പ്രതികരണം.

Less than a week after Inaguration by PM Modi, Waterlogging in Bengaluru-Mysuru Expressway

MORE IN INDIA
SHOW MORE