അദാനി വിവാദം: ഇഡി ആസ്ഥാനത്തേയ്ക്ക് പ്രതിപക്ഷ മാര്‍ച്ച്; പ്രക്ഷുബ്ധമായി പാർലമെന്റ്

EdMarchParliment
SHARE

അദാനി വിവാദത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർലമെന്റിൽ നിന്ന് എൻഫോഴ്സ്മെന്റ് ആസ്ഥാനത്തേയ്ക്ക് പ്രതിപക്ഷനേതാക്കൾ നടത്തിയ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. അദാനിക്കെതിരായ വിവാദങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡി മേധാവിയെ കാണാൻ പ്രതിപക്ഷ നേതാക്കൾ ശ്രമിച്ചെങ്കിലും അനുമതി നിഷേധിച്ചു. രാഹുൽ ഗാന്ധിലണ്ടനിൽ നടത്തിയ പരാമർശത്തിലും അദാനി വിവാദത്തിലും പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി പ്രക്ഷുബ്ധമായി.

MORE IN INDIA
SHOW MORE