നവവധു മരിച്ച നിലയില്‍; പാതി ദഹിപ്പിച്ച മൃതദേഹം വീണ്ടെടുത്ത് പൊലീസ്; അന്വേഷണം

dead-body
SHARE

രാജസ്ഥാനിലെ ധോല്‍പുറില്‍ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. 23കാരിയായ യുവതിയുടെ മൃതദേഹം ഭര്‍ത്താവെത്തും മുന്‍പ് സംസ്കരിക്കാന്‍ ശ്രമിച്ചതില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ദഹിപ്പിച്ച് തുടങ്ങിയ മൃതദേഹം പൊലീസ് വീണ്ടെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. മരണവാര്‍ത്ത യുവതിയുടെ വീട്ടുകാരില്‍ നിന്നും മറച്ചു വച്ചെങ്കിലും നാട്ടുകാര്‍ വിവരമറിയിച്ചതോടെ ബന്ധുക്കളെത്തുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. 

Newly married woman die under mysterious circumstances in Dholpur

MORE IN INDIA
SHOW MORE